Loading ...

Home Kerala

മാ​ര്‍ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച

ഇ​ടു​ക്കി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ന്‍ കാ​ലം ചെ​യ്ത മാ​ര്‍ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും. സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​ച്ച്‌ ബി​ഷ​പ്പ് ക​ര്‍​ദ്ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വാ​ഴ​ത്തോ​പ്പ് സെ​ന്‍റ്. ജോ​ര്‍​ജ് ക​ത്തീ​ഡ്ര​ലി​ലാ​ണ് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​രും ആ​രോ​ഗ്യ വ​കു​പ്പും ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​കും സം​സ്കാ​രം.

കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ര്‍ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 1.38നാ​യി​രു​ന്നു അ​ന്ത​രി​ച്ച​ത്. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​രു​മാ​സ​ത്തോ​ള​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. à´®àµ‚​ന്നു​വ​ര്‍​ഷ​മാ​യി കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നും ചി​കി​ത്സ​തേ​ടി​യി​രു​ന്നു. ഭൗ​തി​ക ശ​രീ​രം മു​വാ​റ്റു​പു​ഴ നി​ര്‍​മ​ല മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

2003ല്‍ ​കോ​ത​മം​ഗ​ലം രൂ​പ​ത വി​ഭ​ജി​ച്ച്‌ രൂ​പീ​കൃ​ത​മാ​യ ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യി​രു​ന്നു കാ​ലം ചെ​യ്ത മാ​ര്‍ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ല്‍. ഇ​ടു​ക്കി​യു​ടെ സ​മ​സ്ഥ​മേ​ഖ​ല​യെ​യും പു​രോ​ഗ​തി​യി​ലേ​ക്കു ന​യി​ച്ച ജ​ന​കീ​യ​നാ​യ മെ​ത്രാ​നാ​യി​രു​ന്നു മാ​ര്‍ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ല്‍.

Related News