Loading ...

Home International

ഗഗന്‍യാന്റെ ഭാഗമായി ബഹിരാകശത്തേക്ക് പോകുന്ന ബഹിരാകാശ യാത്രികരുടെ പ്രായോഗിക പരിശീലനം നിര്‍ത്തിവെച്ചു

മോസ്‌കോ : ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യന്‍ ബഹിരാകാശ യാത്രികരുടെ പ്രായോഗിക പരിശീലനം നിര്‍ത്തിവെച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ബഹിരാകാശ യാത്രികര്‍ക്കുള്ള പ്രായോഗിക പരിശീലനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. അതേ സമയം ഇവരുടെ സൈദ്ധാന്തിക ക്ലാസുകള്‍ തുടരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും നാല് ബഹിരാകാശ യാത്രികരാണ് ബഹിരാകാശത്തേക്ക് പോകുന്നത്. നിലവില്‍ ഇവര്‍ നാല് പേരും റഷ്യയിലെ ഗഗാറിയന്‍ കോസ്മൗണ്ട് ട്രെയിനിംഗ് സെന്ററില്‍ പരിശീലനം നേടിവരുകയാണ്. à´‡à´µà´°àµâ€à´•àµà´•à´¾à´¯à´¿ ഏപ്രില്‍ ആദ്യവാരം പരീക്ഷ നടത്തിയിരുന്നു. പരീക്ഷയില്‍ ഇവര്‍ വിജയിച്ചതിനെ തുടര്‍ന്നാണ് പ്രായോഗിക പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാല് ബഹിരാകാശ യാത്രികരും നിരീക്ഷണത്തിലാണെന്ന് ഗ്ലാവ്‌കോസ്‌മോസ് അറിയിച്ചു. നിരീക്ഷണത്തിലിരിക്കെ അടുത്ത പരീക്ഷക്കായി തയ്യാറാകാനും അധികൃതര്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News