Loading ...

Home health

കോവിഡ്: പ്രമേഹരോഗികള്‍ അറിയേണ്ടത്

ചൈനയിലെ വുഹാനില്‍ നിന്നു പറന്നുയര്‍ന്ന അതിസൂഷ്മമായ ഒരു വൈറസ്, ചൈനീസ് വന്‍കരയുടെ അതിരുകളും കടന്ന് മിക്കവാറും എല്ലാ ലോക രാഷ്ട്രങ്ങളിലും മനുഷ്യരാശിക്ക് വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാകാത്ത നാശങ്ങള്‍ വിതച്ച്‌ ജൈത്രയാത്ര തുടരുകയാണ്. കിരീടധാരിയായ à´ˆ വൈറസിന് പേരിട്ടിരിക്കുന്നത് 'കൊറോണ വൈറസ്'എന്നാണ്. കൊറോണ വൈറസ് ഒന്നല്ല. വളരെ ചെറിയ 'കോള്‍ഡ്' എന്ന് വിളിക്കുന്ന ചെറിയ പനി മുതല്‍ ഗുരുതരമായ ശ്വാസകോശ സംബന്ധമായ ന്യൂമോണിയ പോലെയുള്ള മാരകമായ അസുഖങ്ങള്‍ വരെയും ഉണ്ടാക്കുന്ന കൊറോണ വൈറസുകള്‍ ഉണ്ട്. 2003 ല്‍ ഏഷ്യയില്‍ തുടക്കം കുറിച്ച്‌ à´šà´¿à´² യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പടര്‍ന്ന 'സാര്‍സ്', രണ്ടായിരമാണ്ടിന്റെ പുര്‍വാര്‍ദ്ധത്തില്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ തുടക്കം കുറിച്ച 'മെര്‍സ്'. ഇവ രണ്ടും കൊറോണ വൈറസുകള്‍ ഒരുപാടു ജീവനുകള്‍ കവര്‍ന്നെടുത്ത രണ്ടു മാരക രോഗങ്ങളാണ്. രണ്ടും ശ്വസകോശ സംബധമായ രോഗങ്ങള്‍. പക്ഷേ, കൂടുതല്‍ പടര്‍ന്നുപിടിക്കും മുന്‍പേ നിയന്ത്രിക്കുവാന്‍ കഴിഞ്ഞു എന്നത് ഏറെ ആശ്വാസം പകര്‍ന്നു. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്ന കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന മാരക രോഗം എല്ലാവിധ നിയന്ത്രണ ഉപാധികളെയും മറികടന്നു ലക്ഷോപ ലക്ഷം മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കയാണ്. പതിനായിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു.ചെറിയ പനി, തൊണ്ടവേദന, ചുമ, ശാരീരിക ക്ഷീണം, ശാരീരിക വേദന, വയറിളക്കം ഇവയൊക്കെയാണ് സാധാരണ രോഗ ലക്ഷണങ്ങള്‍. സാധാരണ പനിയുടെ ലക്ഷണങ്ങള്‍ മാത്രമുള്ള à´ˆ ചെറിയ അസ്വസ്ഥതകള്‍ 80 -85 ശതമാനം പേരിലും മുന്ന് നാല് ദിവസങ്ങള്‍ കൊണ്ട് മാറും. എന്നാല്‍, ഒരു ചെറിയ ശതമാനം പേരില്‍ നല്ല പനിയും കഫത്തോടു കൂടിയ ചുമയോ, ശ്വാസംമുട്ടലോ പ്രകടമാകയാണെങ്കില്‍ ന്യൂമോണിയ ആകുവാനുള്ള സാധ്യത ഏറെയാണ്. കോവിഡ് 19 മൂലമുണ്ടാകുന്ന ന്യൂമോണിയ വളരെ മാരകമാണ് താനും. ചുരുക്കം ചിലരില്‍ വൃക്കകള്‍ പ്രവര്‍ത്തന രഹിതമായും കാണുന്നു. സാധാരണ വൈറല്‍ പനികളില്‍ നിന്നു വ്യത്യസ്തമായി കോവിഡ് 19 ന്റെ അപകടം പതിയിരിക്കുന്നത് അതിവേഗതയിലുള്ള അതിന്റെ വ്യാപനമാണ്. ന്യൂയോര്‍ക് ഗവര്‍ണര്‍ പറഞ്ഞതു പോലെ ഒരു ബുള്ളറ്റ് ട്രെയിനിന്റെ വേഗതയില്‍ ആണ് കോവിഡ് പടരുന്നത്. ചൈനയില്‍ തുടങ്ങി. മറ്റൊരു രാജ്യത്ത് എങ്ങനെ എത്തി, എത്ര വേഗം à´† രാജ്യം കീഴടക്കി എന്ന് നോക്കുന്നതു കൗതുകകരമായിരിക്കും. ചൈനയില്‍ നിന്നു കോവിഡ് 19 ന്റെ കൊറോണ വൈറസിനെയും ശരീരത്തില്‍ പേറി ഒന്നോ രണ്ടോ പേര്‍ മറ്റൊരു രാജ്യത്ത് എത്തുന്നു. പിന്നെയെല്ലാം അമ്ബരിപ്പിക്കുന്നത്. ഏറെ ദിവസങ്ങള്‍ വേണ്ടി വരുന്നില്ല. രോഗബാധിതരുടെ എണ്ണം രണ്ടക്കം കടക്കുന്നു. രണ്ടക്കത്തില്‍ നിന്നു മൂന്നക്കത്തിലേക്കും നാലക്കത്തിലേക്കുള്ള പ്രയാണം അതിവേഗം. ആയിരങ്ങള്‍, പതിനായിരങ്ങള്‍ രോഗബാധിതരാകുന്നു. ആയിരങ്ങള്‍ ആരോരുമറിയാതെ à´ˆ ലോകത്തോടു വിട പറയുന്നു. ആരെപ്പോള്‍ മണ്മറഞ്ഞു എന്ന് ഉറ്റവരോ സുഹൃത്തുക്കളോ അറിയുന്നില്ല. അല്ലെങ്കില്‍ അറിയാന്‍ മിനക്കെടുന്നില്ല. കാരണം ഓരോരുത്തരും സ്വന്തം ജീവന്‍ നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്. ഇതാണ് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലെയും അവസ്ഥ. അതിസൂക്ഷ്മമായ ഒരു വൈറസിനെ ഭയന്ന് മാനവരാശിയാകെ ഓടിയൊളിക്കുന്നു.പ്രമേഹരോഗികള്‍ക്കു പിടിപെട്ടാല്‍സ്വാഭാവികമായ രോഗപ്രതിരോധശക്തി മനുഷ്യശരീരത്തിന് ഒരു അനുഗ്രഹമാണ്. അതു വൈറസായാലും ബാക്ടീരിയ ആയാലും. പ്രകൃത്യാ ഉള്ള à´ˆ പ്രതിരോധശക്തി അഥവാ ഇമ്മ്യൂണിറ്റി ആണ് രോഗങ്ങളില്‍ നിന്നു നമ്മെ രക്ഷിച്ചു നിര്‍ത്തുന്നത്. എന്നാല്‍, à´šà´¿à´² കാരണങ്ങളാല്‍ à´ˆ പ്രതിരോധശക്തിക്ക് കുറവു സംഭവിക്കുന്നു. അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, ഹൃദ്രോഗം, വൃക്ക സംബന്ധവും കരള്‍ സംബന്ധവും ആയ രോഗമുള്ളവര്‍ ഇവരെല്ലാം പ്രതിരോധശക്തി കുറഞ്ഞവരുടെ ഗണത്തില്‍പ്പെടുന്നു. ഇതില്‍ത്തന്നെ പ്രമേഹത്തിനും പ്രായത്തിനും മുന്‍ഗണന ഉണ്ട് എന്നുപറയാം. പ്രമേഹരോഗികള്‍ക്ക് രോഗം വരുന്നതിനും പിടിപെട്ട രോഗം പെട്ടെന്നു മൂര്‍ച്ഛിക്കുന്നതിനും മരണ കാരണമാകുന്നതിനും സാധ്യതകള്‍ ഏറെയാണ്.
കോവിഡ് 19 പോലെയുള്ള തുലോം മാരകമായ ഒരു വൈറസ് രോഗം രോഗപ്രതിരോധ ശക്തി കുറഞ്ഞ പ്രമേഹ രോഗിയെ എങ്ങനെയൊക്ക ബാധിക്കുമെന്നു നോക്കാം.

Related News