Loading ...

Home Europe

ആശങ്കയൊഴിയാതെ ബ്രിട്ടണ്‍

ലണ്ടന്‍: കോവിഡില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് ബ്രിട്ടണ്‍. മരണസംഖ്യ ഉയരുന്നത് ആശങ്കാജനകമാണ്. ബ്രിട്ടനില്‍ കോവിഡ് മൂലമുണ്ടായ മരണസംഖ്യ 26,097 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാലുള്ള ഏറ്റവും വലിയ മരണസംഖ്യയായി ബ്രിട്ടണിലേത്. ഇതോടെ ലോകത്തില്‍ കോവിഡ്ബാധ മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബ്രിട്ടനിലാണ്. ഫ്രാന്‍സിനെയും സ്‌പെയിനിയെയും പിന്തള്ളി മരണ സംഖ്യയില്‍ ഇറ്റലിക്ക് തൊട്ടു പിറകെയാണ് ഇപ്പോള്‍ ബ്രിട്ടന്‍.ബോറിസ് ജോണ്‍സണ്‍ രോഗമുക്തനായിരുന്നു കോവിഡില്‍ നിന്നും. 1993നു ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇംഗ്ലണ്ടില്‍ മരണപ്പെട്ട ആഴ്ച കൂടിയാണ് കടന്നു പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 27,359 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരണപ്പെട്ടത്. 1.66ലക്ഷം പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2.36 ലക്ഷം കേസുകള്‍ സ്ഥിരീകരിച്ച സ്‌പെയിനില്‍ ഇതുവരെ മരിച്ചത് 24,275 പേരാണ്. ബ്രിട്ടനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിച്ച ഫ്രാന്‍സില്‍ 24,121 പേരാണ് മരിച്ചത്. എന്നാല്‍ മരണ നിരക്കിലും മരണ സംഖ്യയിലും à´ˆ രാജ്യങ്ങളേക്കാള്‍ മുകളിലാണ് ഇപ്പോള്‍ ബ്രിട്ടന്റെ സ്ഥാനം

Related News