Loading ...

Home USA

റെംഡിസിവിര്‍ കോവിഡിനെ ഫലപ്രദമായി ചെറുക്കുമെന്ന്​ യു.എസ്​ ശാസ്​ത്രജ്​ഞര്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ ക​ന്പ​നി​യാ​യ ഗി​ലെ​യാ​ദ് സ​യ​ന്‍​സ​സി​ന്‍റെ ആ​ന്‍റി വൈ​റ​ല്‍ മ​രു​ന്ന് റെം​ഡി​സി​വി​ര്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഫ​ല​പ്ര​ദ​മാ​ണ് പ​ഠ​നം. അ​മേ​രി​ക്ക​യി​ല്‍ ന​ട​ത്തി​യ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ല്‍​ത്താ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ ക​ഴി​ഞ്ഞ 1,063 കോ​വി​ഡ് ബാ​ധി​ത​ര്‍​ക്ക് മ​രു​ന്ന് ന​ല്‍​കി​യ​ത്.

മ​രു​ന്ന് ക​ഴി​ച്ച രോ​ഗി​ക​ളി​ല്‍ രോ​ഗം ഭേ​ദ​മാ​കു​ന്ന​തി​നു​ള്ള സ​മ​യ​ത്തി​ല്‍ 31 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യി എ​ന്‍​ഐ​എ​ച്ച്‌ മേ​ധാ​വി ഡോ. ​ആ​ന്‍റ​ണി ഫൗ​ച്ചി പ​റ​ഞ്ഞു. അ​താ​യ​ത് സാ​ധാ​ര​ണ രോ​ഗം ഭേ​ദ​മാ​കാ​ന്‍ 15 ദി​വ​സ​മാ​ണ് വേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ല്‍ മ​രു​ന്ന് ക​ഴി​ച്ച​വ​ര്‍​ക്ക് 11 ദി​വ​സം മ​തി​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. à´®â€‹à´°àµâ€‹à´¨àµà´¨à´¿â€‹à´¨àµ വൈ​റ​സി​നെ ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും. മാ​ത്ര​മ​ല്ല, മ​രു​ന്ന് ക​ഴി​ച്ച​വ​രി​ല്‍ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണെ​ന്നുംം പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പൂ​ര്‍​ണ​ഫ​ലം ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും ആ​ന്‍റ​ണി ഫൗ​ച്ചി പ​റ​ഞ്ഞു.

റെം​ഡി​സി​വി​ര്‍ കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ഗി​ലെ​യാ​ദ് സ​യ​ന്‍​സ​സി​ന്‍റെ​യും അ​ഭി​പ്രാ​യം

Related News