Loading ...

Home National

റെയില്‍ വ്യോമ ഗതാഗതം മെയ്‌ മൂന്നിനുശേഷവും ആരംഭിക്കില്ല

ന്യൂഡല്‍ഹി: റെയില്‍ വ്യോമ ഗതാഗതം മെയ്‌ മൂന്നിനുശേഷവും ആരംഭിക്കില്ല അതിനാൽ    à´°à´¾à´œàµà´¯à´¤àµà´¤à´¿à´¨àµà´±àµ† à´µà´¿à´µà´¿à´§ ഭാഗങ്ങളില് കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍, തീര്‍ഥാടകര്‍ എന്നിവര്‍ക്ക് റോഡുമാര്‍ഗം നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. ഇതിന് പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കൂട്ടമായി യാത്ര ചെയ്യുന്നുവെങ്കില് സംസ്ഥാനങ്ങള് പരസ്പരം ആലോചിച്ച്‌ തീരുമാനമെടുക്കണം.മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ തിരികെ എത്തിക്കാന്‍ ഏകോപന കമ്മിറ്റികള് രൂപീകരിക്കണം. യാത്ര അയക്കുന്നതിനും സ്വീകരിക്കുന്നതിനും സംസ്ഥാനങ്ങള്‍ മാര്ഗരേഖ തയ്യാറാക്കണം. നോഡല്‍ ഓഫീസര്‍മാര്‍ രജിസ്ട്രേഷന് നടത്തണം.പരിശോധനയ്ക്കുശേഷം കോവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ക്കുമാത്രമെ യാത്ര അനുവദിക്കൂ. à´…ണുവിമുക്തമാക്കിയ ബസുകളില് സാമൂഹിക അകലമടക്കമുള്ള നിര്ദേശങ്ങള് പാലിക്കണം. സംസ്ഥാന സര്ക്കാരുകള് നിര്ദേശിക്കുന്ന പാതയിലൂടെ മാത്രമെ സഞ്ചരിക്കാവൂ. യാത്ര ചെയ്ത് എത്തുന്നവര്‍ അതത് പ്രദേശത്തെ ആരോഗ്യ പ്രവര്ത്തകരുമായി ബന്ധപ്പെട്ട് അവര് നല്കുന്ന നിർദ്ദേശം പാലിക്കണം. വീടുകളില്‍ കഴിയുന്നവരുടെ ആരോഗ്യനില നിരീക്ഷിക്കണം. ഇതിനായി ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരവകുപ്പ് അറിയിച്ചു.

Related News