Loading ...

Home Gulf

കോവിഡ്​: യു.എ.ഇയിലേക്കും കുവൈത്തിലേക്കും ഇന്ത്യ വൈദ്യസംഘത്തെ അയക്കും

കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക്​ വൈദ്യസംഘത്തെ അയക്കണമെന്ന യു.എ.ഇയുടെയും ​കുവൈത്തി​ന്റെയും അഭ്യര്‍ഥന കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. വിരമിച്ച സൈനിക ഡോക്​ടര്‍മാരെയും നഴ്​സുമാരടക്കമുള്ള അനുബന്ധ ആരോഗ്യ പ്രവര്‍ത്തകരെയും അയക്കുന്നത്​ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന്​ ഹിന്ദുസ്​ഥാന്‍ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നു.കുവൈത്ത്​ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പരിഗണിച്ച്‌​ ഡോക്​ടര്‍മാരടങ്ങുന്ന 15 അംഗ സംഘത്തെ ഇന്ത്യന്‍ വ്യോമസേന നേരത്തെ അയച്ചിരുന്നു. തിങ്കളാഴ്​ചയാണ്​ ഇൗ സംഘം തിരിച്ചെത്തിയത്​. ഇന്ത്യന്‍ സംഘത്തി​ന്റെ പ്രവര്‍ത്തനത്തില്‍ മതിപ്പ്​ തോന്നിയ കുവൈത്ത്​ കൂടുതല്‍ പേരുടെ സഹായം ആവശ്യ​പ്പെടുകയായിരുന്നു.അതേസമയം തന്നെ യു.എ.ഇയും ഇന്ത്യന്‍ വൈദ്യസംഘത്തി​ന്റെ സഹായം കോവിഡ്​ പ്രതിരോധത്തിന്​ ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ആഫ്രിക്കന്‍ രാജ്യങ്ങളായ മൗറിഷ്യസ്​, കോമോറോസ്​ പോലുള്ളവയും ഇന്ത്യ വൈദ്യസംഘത്തെ അയക്കണമെന്ന്​ അഭ്യര്‍ഥിച്ചിട്ടുണ്ട്​.യു.എ.ഇയിലേക്കും കുവൈത്തിലേക്കും സൈന്യത്തില്‍ നിന്ന്​ വിരമിച്ച ഡോക്​ടര്‍മാരെയും അനുബന്ധ ആരോഗ്യപ്രവര്‍ത്തകരെയും അയക്കാനാണ്​ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്​. മൗറിഷ്യസിലേക്കും കോമോറോസിലേക്കും ഡോക്​ടര്‍മാരടങ്ങുന്ന സൈനിക സംഘത്തെ ഹ്രസ്വകാല സന്ദര്‍ശനത്തിന്​ അയക്കുന്നതാണ്​ പരിഗണിക്കുന്നത്​.സൈന്യത്തില്‍ നിന്ന്​ വിരമിച്ച ഡോക്​ടര്‍മാര്‍, നഴ്​സുമാര്‍, മറ്റു അനുബന്ധ സാ​ങ്കേതിക ജീവനക്കാര്‍ എന്നിവരില്‍ നിന്ന്​ സന്നദ്ധരാകുന്നവരെയാണ്​ യു.എ.ഇ, കുവൈത്ത്​ എന്നിവിടങ്ങളിലേക്ക്​ അയക്കുക. നൂറോളം ഡോക്​ടര്‍മാരും അത്രതന്നെ അനുബന്ധ ജീവനക്കാരും 40 ഒാളം നഴ്​സുമാരും ഒാരോ വര്‍ഷവും സൈന്യത്തില്‍ നിന്ന്​ വിരമിക്കുന്നുണ്ടെന്നാണ്​ കണക്ക്​. ഇവരില്‍ നിന്ന്​ ഗള്‍ഫ്​ രാജ്യങ്ങളിലേക്ക്​ അയക്കാനുള്ള വൈദ്യസംഘത്തെ കണ്ടെത്താനാകുമെന്നാണ്​ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്​.കോവിഡ്​ ഭീഷണി ഇന്ത്യയിലും ശക്​തമായതിനാല്‍ നിലവില്‍ സര്‍ക്കാര്‍ സര്‍വിസിലുള്ള ഡോക്​ടര്‍മാരെയടക്കം വിദേശ രാജ്യങ്ങളിലേക്ക്​ അയക്കുന്നത്​ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.കോവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കാമെന്ന്​ കരുതുന്ന മലേറിയ മരുന്നായ ഹൈഡ്രോക്​സി​ക്ലോറോക്വിന്‍, പാരസെറ്റാമോള്‍ എന്നിവക്കെല്ലാം ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, പിന്നീട്​, രാജ്യങ്ങളുടെ അപേക്ഷ പരിഗണിച്ച്‌​ കയറ്റുമതി ചെയ്​തിരുന്നു. 4.5 കോടി ഹൈഡ്രോക്​സി​ക്ലോറോക്വിനും 11 മെട്രിക്​ ടണ്‍ മരുന്ന്​ നിര്‍മാണ വസ്​തുക്കളും ബഹ്​റൈന്‍, ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്ക്​ കോവിഡ്​ പ്രതിസന്ധിക്കിടെ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്​. 2.2 കോടി ഹൈഡ്രോക്​സിക്ലോറോക്വിന്‍ കുവൈത്ത്​, യു.എ.ഇ എന്നിവിടങ്ങളിലേക്ക്​ മാത്രമായി വേറെയും കയറ്റി അയച്ചിട്ടുണ്ട്​.

Related News