Loading ...

Home National

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ കേന്ദ്രം അനുമതി നൽകി

കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കൊറോണ വൈറസ് രോഗ ലക്ഷണങ്ങളില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്കാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കൊറോണ രോഗ പ്രതിരോധ നടപടികളുടെ രാജ്യത്താകമാനം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ ഒരാഴ്ച്ച്‌ മാത്രം ബാക്കിയിരിക്കെയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.ഇത്തരത്തില്‍ പോകാന്‍ താല്‍പര്യപ്പെടുന്നവരെ സ്‌കീനിങിന് വിധേയമാക്കുകയും രോഗലക്ഷണമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷവുമായിരിക്കും അനുമതി നല്‍കുകയെന്നും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.കുടിയേറ്റ തൊഴിലാളികളെ കൂടാതെ തീര്‍ത്ഥാടനത്തിന് പോയി വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും അതത് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയും.ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നോഡല്‍ അതോറിറ്റിയെ ചുമതലപ്പെടുത്തുന്നതിനോടൊപ്പം ഇവരെ സ്വകരിക്കുന്നതിനും തിരിച്ചയക്കുന്നതിനുമായി പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

Related News