Loading ...

Home Kerala

നോര്‍ക്ക രജിസ്‌ട്രേഷന്‍ മൂന്ന് ലക്ഷം കഴിഞ്ഞു

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികാരണം പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇതിനോടകം 320463 പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.

തൊഴില്‍/താമസ വിസയില്‍ എത്തിയ 223624 പേരും സന്ദര്‍ശന വിസയിലുള്ള 57436 പേരും ആശിത്ര വിസയില്‍ 20219 പേരും വിദ്യാര്‍ത്ഥികള്‍ 7276 പേരും ട്രാന്‍സിറ്റ് വിസയില്‍ 691പേരും മറ്റുള്ളവര്‍11327 പേരുമാണ് മടങ്ങിവരാനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ 56114പേരും വാര്‍ഷികാവധി കാരണം വരാന്‍ ആഗ്രഹിക്കുന്നവര്‍ 58823 പേരുമാണ്.
സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41236, വിസകാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23975, ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ 9561, മുതിര്‍ന്ന പൗരന്‍മാര്‍ 10007, ഗര്‍ഭിണികള്‍ 9515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2448, ജയില്‍ മോചിതല്‍ 748, മറ്റുള്ളവര്‍ 108520 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. രജിസ്റ്റര്‍ ചെയ്തവരില്‍ വിദഗ്ധതൊഴിലാളികള്‍ 49472 പേരും അവിദഗ്ധ തൊഴിലാളികള്‍ 15923 പേരുമാണ്, ഭരണനിര്‍വഹണ ജോലികള്‍ ചെയ്യുന്ന 10137 പേര്‍, പ്രൊഫഷണലുകള്‍ 67136 പേര്‍, സ്വയം തൊഴില്‍ ചെയ്യുന്ന 24107 പേര്‍, മറ്റുള്ളവര്‍ 153724 എന്നിങ്ങനെയാണ് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ തൊഴില്‍ രംഗം കേന്ദ്രീകരിച്ചുള്ള കണക്കുകള്‍ .

നോര്‍ക്ക പ്രവാസി രജിസ്‌ട്രേഷന്‍ ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം 23014

കൊല്ലം 22575

പത്തനംതിട്ട 12677

കോട്ടയം 12220

ആലപ്പുഴ 15648

എറണാകുളം 18489

ഇടുക്കി 3459

തൃശ്ശൂര്‍ 40434

പാലക്കാട് 21164

മലപ്പുറം 54280

കോഴിക്കോട് 40431

വയനാട് 4478

കണ്ണൂര്‍ 36228

കാസര്‍ഗോഡ് 15658

Related News