Loading ...

Home International

‌ ആഭ്യന്തര കലഹങ്ങളും, പ്രകൃതി ദുരന്തങ്ങളും അഭയാര്‍ഥികളാക്കിയത്​ അഞ്ച്കോടി ജനങ്ങളെ

സംഘര്‍ഷവും ദുരന്തങ്ങളും മൂലം ലോകവ്യാപകമായി ജന്മനാട്ടില്‍ നിന്ന്​ കുടിയിറക്കപ്പെട്ടവരുടെ എണ്ണം അഞ്ചു കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്​. കോവിഡ്​-19 ഇത്തരത്തിലുള്ള ആളുകളെ സാരമായി ബാധിച്ചതായും ഇ​േന്‍റ​ണല്‍ ഡിസ്​പ്ലേസ്​മ​െന്‍റ്​ മോണിറ്ററിങ്​ സ​െന്‍റര്‍ (ഐ.ഡി.എം.എസ്​) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.4.5 കോടി ആളുകളാണ്​ സംഘര്‍ഷങ്ങള്‍ മൂലം വീടുകളില്‍ നിന്ന്​ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്​. അവശേഷിക്കുന്ന 50 ലക്ഷം പേര്‍ ഭൂകമ്ബവും വെള്ള​പ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ കിടപ്പാടം നഷ്​ടപ്പെട്ടവരാണ്​. 2019ല്‍ മാത്രം കിടപ്പാടം നഷ്​ടപ്പെട്ടവരുടെ എണ്ണം മൂന്നു കോടിയിലേറെ വരും.പലപ്പോഴും അരക്ഷിതമായതും വൃത്തിഹീനവുമായ ക്യാമ്ബുകളില്‍ കഴിയുന്ന ഈ ജനവിഭാഗത്തിന്​ കോവിഡ്​ പുതിയ ഭീഷണി സൃഷ്​ടിക്കുകയാണ്​. ക്യാമ്ബുകള്‍ ജനനിബിഡമായതിനാല്‍ കോവിഡിനെ ചെറുക്കാനുള്ള സാമൂഹിക അകലം പാലിക്കലും പ്രായോഗികമല്ല. കോവിഡ്​ പിടിമുറുക്കിയതോടെ ക്യാമ്ബുകളിലേക്കുള്ള അന്താരാഷ്​ട്ര മാനുഷിക സഹായം നിലച്ചമട്ടാണെന്ന്​ ഐ.ഡി.എം.സി​. മേധാവി അലക്​സാണ്ടര്‍ ബിലാക്​ ചൂണ്ടിക്കാട്ടുന്നു.സിറിയ, ഡെമോക്രാറ്റിക്​ റി​പ്പബ്ലിക്​ ഓഫ്​ കോംഗോ, യമന്‍, അഫ്​ഗാനിസ്​താന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാരാണ്​ കിടപ്പാടം നഷ്ടപ്പെട്ട്​ അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെട്ടവരില്‍ ഏറിയപങ്കും. ഈ രാജ്യങ്ങളിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമമുണ്ടായാല്‍ മാത്രമേ അഭയാര്‍ഥികളുടെ ഒഴുക്ക്​ തടയാന്‍ സാധിക്കൂവെന്നും ഐ.ഡി.എം.സി​. വിലയിരുത്തുന്നു.

Related News