Loading ...

Home health

മഴയെത്തുന്നു, ഒപ്പം രോഗങ്ങളും

മഴയെത്തുന്നു. മഹാമാരിക്കൊപ്പം മഴക്കാല രോഗങ്ങളും വ്യാപിക്കുമെന്ന ഭീതിയിലാണ് ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വര്‍ഷാവര്‍ഷം നടത്താറുള്ള മഴക്കാല പൂര്‍വ ശുചീകരണം നടക്കുന്നില്ല. വേനല്‍മഴക്കൊപ്പം പനിക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. കോവിഡ് ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് മഴക്കാല രോഗങ്ങള്‍ കൂടി താങ്ങാനാവില്ല. മഴക്കാല രോഗപ്പകര്‍ച്ച തടയുന്നതിനായി മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.


* ടൈഫോയ്ഡ്, കോളറ, ഛര്‍ദി തുടങ്ങിയവ മഴക്കാലത്ത് വ്യാപകമാകാറുണ്ട്. മലിനമായ കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളാണിവ. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ തുടങ്ങിയ മഞ്ഞപ്പിത്ത രോഗങ്ങളും പകരുന്നത് ഭക്ഷണ മലിനീകരണത്തിലൂടെയാണ്.

* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. പഴകിയ ഭക്ഷണം കഴിക്കരുത്. വ്യക്തിശുചിത്വം പാലിക്കുകയും വേണം. വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കുന്നതിലൂടെ മഴക്കാലത്തെ ഏറ്റവും വലിയ ഭീഷണിയായ ജലജന്യരോഗങ്ങള്‍ പ്രതിരോധിക്കാം.

* ഐസ്‌ക്രീം, ഐസിട്ടു വച്ച ഭക്ഷണസാധനങ്ങള്‍ എന്നിവ ഒഴിവാക്കണം. ഇവയില്‍ ടൈഫോയ്ഡ് ബാക്ടീരിയ മാസങ്ങളോളം നിലനില്‍ക്കും. ഐസിട്ട ഭക്ഷണ സാധനങ്ങളില്‍ കോളറയ്ക്കു കാരണമായ ബാക്ടീരിയയും ആഴ്ചകളോളം നിലനില്‍ക്കും.

* തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കണം. ആഹാരം നന്നായി പാകം ചെയ്ത് കഴിക്കണം. മാത്രമല്ല, ആഹാരം വൃത്തിയുളള പാത്രങ്ങളില്‍ അടച്ചു സൂക്ഷിക്കാനും ചൂടോടെ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

* കൈ നന്നായി കഴുകിയതിന് ശേഷം മാത്രം ആഹാരം കഴിക്കണം. കുട്ടികളെയും ഇത് ശീലിപ്പിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്ബ് കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ച്‌ കഴുകണം.

Related News