Loading ...

Home National

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം ; മെഡിക്കല്‍ ഓഡിറ്റിംഗിന് ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി : കോവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മെഡിക്കല്‍ ഓഡിറ്റിംഗിന് ഉത്തരവിട്ടു. ഡല്‍ഹിയിലെ ഏഴ് ആശുപത്രികളിലാണ് മെഡിക്കല്‍ ഓഡിറ്റിംഗിന് ഉത്തരവിട്ടിട്ടുള്ളത്. ഇതു സംബന്ധിച്ച്‌ ശുപാര്‍ശ സര്‍ക്കാര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ്സ് കണ്‍ട്രോളിന് കൈമാറി.ഡല്‍ഹി എംയിസ്, സഫ്ദര്‍ജംഗ്, ആര്‍എംഎല്‍, മാക്‌സ് സാകേത്, ഇന്ദ്രപ്രസ്ഥ അപ്പോളോ, റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ എന്നീ ഏഴു ആശുപത്രികളിലാകും മെഡിക്കല്‍ ഓഡിറ്റ് നടക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.ആശുപത്രികളിലെ സുരക്ഷ ക്രമീകരണങ്ങള്‍, കോവിഡ് പ്രോട്ടോകോള്‍ ഉള്‍പ്പെടെ ഓഡിറ്റിംഗിന് വിധേയമാക്കും. à´¡à´²àµâ€à´¹à´¿à´¯à´¿à´²àµâ€ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പിടിപെടുന്നത് തുടരുകയാണ്. ഡല്‍ഹി രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തി.ഇതില്‍ ആറ് ഡോക്ടര്‍മാരും, 20 നഴ്‌സുമാരും മൂന്ന് ശൂചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്നു.നേരത്തെ 51 പേരെ ഇവിടെ നിരീക്ഷണത്തിലാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയായ പട്പട്ഗഞ്ച് മാക്‌സില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related News