Loading ...

Home Europe

ലോക് ഡൗണിനെതിരെ ജര്‍മന്‍ അതിര്‍ത്തിയില്‍ പ്രതിഷേധം

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ലോ​ക്ക് ഡൗ​ണി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​കു​ന്നു.തെക്ക് പടിഞ്ഞാറന്‍ പോളിഷ് അതിര്‍ത്തി പട്ടണമായ ഗോര്‍സിലെക്കും ജര്‍മന്‍ പട്ടണമായ ഗോര്‍ലിറ്റ്സും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് നൂറോളം വരുന്ന പ്രതിഷേധക്കാര്‍ അണി നിരന്നത്.300ഓളം പേര്‍ പോളിഷ് ഭാഗത്തും 100ഓളം പേര്‍ ജര്‍മ്മന്‍ ഭാഗത്തും ഒത്തുകൂടി. പ്രതിഷേധക്കാരില്‍ ചിലര്‍ മുഖംമൂടി ധരിച്ചിരുന്നു. ഇരുരാജ്യത്തെ ജനങ്ങള്‍ അതിര്‍ത്തി കടക്കുന്നത് തടയാന്‍ നടപ്പാലത്തിന് നടുവില്‍ അധികൃതര്‍ താല്‍കാലിക കമ്ബിവേലി സ്ഥാപിച്ചിരുന്നു. മാര്‍ച്ച്‌ 15നാണ് ഇവിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തെ​ങ്കി​ലും അ​ത് ത​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ലോ​ക്ക് ഡൗ​ണ്‍ ജ​ന​ങ്ങ​ളു​ടെ സം​സാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നും ഭം​ഗം വ​രു​ത്തി​യെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related News