Loading ...

Home Europe

540 ബി​ല്യ​ന്‍ യൂ​റോ​യു​ടെ ഉ​ത്തേ​ജ​ക പാ​ക്കേ​ജു​മാ​യി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍

ബ്ര​സ​ല്‍​സ്: കൊ​റോ​ണ​വൈ​റ​സ് കാ​ര​ണ​മു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ 540 ബി​ല്യ​ന്‍ യൂ​റോ​യു​ടെ ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ല്‍ 470 ബി​ല്യ​ന്‍ യൂ​റോ​യും നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ജൂ​ണ്‍ ഒ​ന്നി​നു മു​ന്‍​പ് റി​ലീ​സ് ചെ​യ്യാ​നും തീ​രു​മാ​നം.

യൂ​ണി​യ​ന്‍റെ ഏ​ഴു വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യി​ലി​രി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ചേ​ര്‍​ന്നാ​യി​രി​ക്കും ഉ​ത്തേ​ജ​ക പാ​ക്കേ​ജും വ​രു​ന്ന​ത്. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ന​ട​ത്തി​യ ഉ​ച്ച​കോ​ടി​യി​ല്‍ അം​ഗ​രാ​ജ്യ​ങ്ങ​ള്‍ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി. à´•àµŠâ€‹à´±àµ‹â€‹à´£ ബോ​ണ്ടി​ന്‍റെ പേ​രി​ല്‍ വി​ഘ​ടി​ച്ചു നി​ന്ന തെ​ക്കും വ​ട​ക്കും രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ന് അ​യ​വ് വ​രു​ത്താ​നും പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ട്. മ​ഹ​ത്താ​യ പു​രോ​ഗ​തി എ​ന്നാ​ണ് ഉ​ത്തേ​ജ​ക പാ​ക്കേ​ജി​നെ ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി യൂ​സ​പ്പെ കോ​ണ്‍​ടെ വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്നാ​ല്‍, പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​നി​യും അ​ന്തി​മ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടി​ല്ല.
അ​തേ​സ​മ​യം, യൂ​ണി​യ​നി​ല്‍ ആ​ക​മാ​നം സ്മാ​ര്‍​ട്ട്ഫോ​ണ്‍ ആ​പ്ളി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച്‌ രോ​ഗി​ക​ളെ ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ അം​ഗ​രാ​ജ്യ​ങ്ങ​ള്‍ ഇ​നി​യും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടി​ല്ല. സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മാ​കും എ​ന്ന വി​ഷ​യം ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​ണ് ഇ​തി​നോ​ടു​ള്ള പ്ര​ധാ​ന എ​തി​ര്‍​പ്പ് നി​ല​നി​ല്‍​ക്കു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് പാ​ന്‍​ഡെ​മി​ക് ബാ​ധി​ച്ച യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് അ​ധി​ക ഫ​ണ്ട് സ​മാ​ഹ​ര​ണം. മാ​ര്‍​ച്ച്‌ 26 ന് ​ന​ട​ന്ന അ​സാ​ധാ​ര​ണ​മാ​യ ഒ​രു പ്ലീ​ന​റി സെ​ഷ​നി​ല്‍, കോ​വി​ഡ് 19 നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ അം​ഗ​രാ​ജ്യ​ങ്ങ​ള്‍​ക്ക് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സോ​ളി​ഡാ​രി​റ്റി ഫ​ണ്ടി​ല്‍ നി​ന്ന് സാ​ന്പ​ത്തി​ക സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​നു​ള്ള യൂ​റോ​പ്യ​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശ​ത്തി​ന് എം​ഇ​പി​മാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. പ​ക​ര്‍​ച്ച​വ്യാ​ധി നേ​രി​ടാ​ന്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള എ​ല്ലാ ബ​ജ​റ്റ് വി​ഭ​വ​ങ്ങ​ളും സ​മാ​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു കൂ​ട്ടം യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​നി​ര്‍​ദ്ദേ​ശം.

തു​ട​ക്ക​ത്തി​ല്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന സ്വാ​ഭാ​വി​ക അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന പൊ​തു​ജ​നാ​രോ​ഗ്യ പ്ര​തി​സ​ന്ധി​ക​ള്‍ ചേ​ര്‍​ക്കു​ന്ന​തി​ന് സോ​ളി​ഡാ​രി​റ്റി ഫ​ണ്ടി​ന്‍റെ വ്യാ​പ്തി വി​പു​ലീ​ക​രി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​തു​മാ​ണ്.​ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ അം​ഗ​രാ​ജ്യ​ങ്ങ​ള്‍​ക്ക് 2020 ല്‍ 800 ​മി​ല്യ​ണ്‍ ഡോ​ള​ര്‍ വ​രെ ധ​ന​സ​ഹാ​യം ല​ഭി​ക്കും. ഓ​രോ കേ​സും അ​നു​സ​രി​ച്ച്‌ പി​ന്തു​ണ തീ​രു​മാ​നി​ക്കും.

Related News