Loading ...

Home Education

കോളേജുകളും യൂണിവേഴ്സിറ്റികളും സെപ്റ്റംബറില്‍ തുറന്നാല്‍ മതി - യുജിസി നിയമിച്ച ഏഴംഗ കമ്മിറ്റിയുടെ നിര്‍ദ്ദേശം

രാജ്യത്ത് കോളേജുകളും യൂണിവേഴ്‌സിറ്റികളും സെപ്റ്റംബറില്‍ തുറന്നാല്‍ മതിയെന്ന് ശുപാര്‍ശ. യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍) നിയമിച്ച ഏഴംഗ കമ്മിറ്റിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. കോവിഡ് 19 ലോക്ക് ഡൗണ്‍ ആണ് 2020-21ലെ അക്കാഡമിക്ക് ഇയര്‍ വൈകിക്കുന്നത്. സാധാരണ ജൂലായ് മധ്യം മുതലാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ തുടങ്ങുന്നത്. രാജ്യത്തെ സ്‌കൂളുകളും കോളേജുകളും യൂണിവേഴ്‌സിറ്റികളുമെല്ലാം കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാര്‍ച്ച്‌ 16 മുതല്‍ പൂര്‍ണമായും അടച്ചിരുന്നു.പരീക്ഷാ, അക്കാഡമിക്ക് കലണ്ടര്‍ തയ്യാറാക്കാന്‍ യുജിസി നിയോഗിച്ച à´Žà´´à´‚à´— സമിതി ഇന്നലെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. à´Žà´¨àµâ€à´Ÿàµà´°à´¨àµâ€à´¸àµ പരീക്ഷകള്‍ സമയത്ത് നടത്താന്‍ സാധിക്കാത്തതിനാല്‍ അക്കാഡമിക്ക് വര്‍ഷം വൈകുമെന്ന് ഉറപ്പായിരുന്നു. മുടങ്ങിയ വര്‍ഷാവസാന, സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായില്‍ നടത്താന്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹരിയാന കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആര്‍ സി കുഹാദ് ആണ് സമിതി അധ്യക്ഷന്‍.യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, അക്കാഡമിക്ക് കലണ്ടര്‍ തുടങ്ങിയവ സംബന്ധിച്ച്‌, കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. à´ˆ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. മെഡിക്കല്‍ പ്രവേശനം ഓഗസ്റ്റ് 31ന് പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി ഉത്തരവ്. എഞ്ചിനിയറിംഗ് പ്രവേശനം ഓഗസ്റ്റ് 15നും. à´ˆ തീയതികള്‍ നീട്ടാന്‍ അപേക്ഷിക്കേണ്ടി വരുംഓണ്‍ലൈന്‍ വിദ്യാഭ്യാസം സംബന്ധിച്ച്‌ ശുപാര്‍ശ ചെയ്യാന്‍ യുജിസി നിയമിച്ച മറ്റൊരു സമിതി, ഓണ്‍ലൈന്‍ പരീക്ഷകള്‍ നിര്‍ബന്ധമാക്കുന്നതിന് എതിരായ ഉപദേശമാണ് നല്‍കിയിരിക്കുന്നത്. വൈവിധ്യം, പ്രാദേശിക സാഹചര്യം, നിലവിലെ അടിസ്ഥാനസൗകര്യങ്ങള്‍, സാങ്കേതികസൗകര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ച്‌ വേണം തീരുമാനമെന്നാണ് നിര്‍ദ്ദേശം. ഇഗ്നൂ (ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി) വൈസ് ചാന്‍സിലര്‍ നാഗേശ്വര്‍ റാവുവാണ് ഓണ്‍ലൈന്‍ ലേണിംഗ് കമ്മിറ്റി അധ്യക്ഷന്‍.

Related News