Loading ...

Home sports

കൊറോണ പ്രതിരോധപ്രവര്‍ത്തനം: അംഗരാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കി ഫിഫ

ലണ്ടന്‍: ലോക ഫുഡ്‌ബോള്‍ രംഗത്തെ ഔഗ്യോഗിക സംഘടനയായ à´«à´¿à´« കൊറോണ പ്രതിരോധത്തിനായി അംഗരാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നു. 211 അംഗരാജ്യങ്ങള്‍ക്കാണ് ഫിഫയുടെ ധനസഹായം ലഭിക്കുക. നിലവില്‍ ഫുട്‌ബോളുമായി നബന്ധപ്പെട്ട് 250 കോടി രൂപവീതം ഫെഡറേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാനാണ് ധനസഹായമെന്ന് à´«à´¿à´« പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ അറിയിച്ചു.കൊറോണ ലോകത്തെ എല്ലാ രാജ്യങ്ങളിലേയും ഫുട്‌ബോള്‍ രംഗത്തേയും കാര്യമായി ബാധിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ അടിയന്തിരമായി സഹായിക്കാനാണ് ഫിഫയുടെ തീരുമാനമെന്നും ഇന്‍ഫാന്റിനോ വ്യക്തമാക്കി.നിലവില്‍ തീരുമാനിച്ചിരിക്കുന്ന ധനസഹായത്തിനൊപ്പം ഏതെങ്കിലും രാജ്യത്തിന് നല്‍കാനുള്ള തുകകളുണ്ടെങ്കില്‍ അതും à´ˆ കാലയളവില്‍ ലഭ്യമാക്കുമെന്നും à´«à´¿à´« അറിയിച്ചു. à´«à´¿à´«à´¯àµà´Ÿàµ† അംഗീകാരത്തോടേ കൂടി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ ഫെഡറേഷനുകളുടെ കീഴിലുള്ള ഓഫീസുകള്‍, പരിശീലന കേന്ദ്രങ്ങള്‍, പരിശീലകര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍, സ്‌റ്റേഡിയം നടത്തിപ്പുകാര്‍ എന്നിവരുടെയൊക്കെ ക്ഷേമം ഉറപ്പുവരുത്തലാണ് നിലവിലെ അടിയന്തിര സഹായം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും à´«à´¿à´« മേധാവി പറഞ്ഞു

Related News