Loading ...

Home Europe

ബ്ര. സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സൌത്താംപ്ടനില്‍

സൌത്താംപ്ടന്‍: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകള്‍ക്ക് ശേഷം കഴിഞ്ഞ ഒരു മാസം യൂറോപ്പില്‍ സന്ദര്‍ശനം നടത്തുന്ന വേള്‍ഡ് പീസ്‌ മിഷന്‍റെ  à´šàµ†à´¯à´°àµâ€à´®à´¾à´¨àµà´‚ പ്രമുഖ കുടുംബ പ്രേഷിതനും,  ജീവകാരുണ്യ പ്രവര്‍ത്തകനും,  ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍, സൌത്താംപ്ടന്‍ സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ 2016 സെപ്റ്റംബര്‍ മാസം 9, 10, 11 തീയതികളില്‍ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വച്ച് ( Holy Trinity Church, Milbrook S015 0JZ ) കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു.

ബൈബിള്‍ അധിഷ്ടിതമായി പ്രായോഗികജീവിതപാഠങ്ങളും കുടുംബ ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കു വച്ചു നല്‍കുന്ന ഈ കുടുംബവിശുദ്ധീകരണ ധ്യാനത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.ടോമി ചിറക്കല്‍ മണവാളന്‍ അഭ്യര്‍ത്ഥിച്ചു.

ഈ ധ്യാന പ്രഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ താഴെ പറയുംപ്രകാരമാണ്.

വെള്ളിയാഴ്ച – 9am – 2.30pm ധ്യാനം ; കൌണ്‍സിലിംഗ്  - 3pm – 7pm


ശനിയാഴ്ച – 9am – 5pm ധ്യാനം ; കൌണ്‍സിലിംഗ്  - 5pm – 8pm


ഞായറാഴ്ച – കൌണ്‍സിലിംഗ് – 9.30am – 12.30pm ; ധ്യാനം - 12.30pm – 8pm

ബ്ര. വിത്സണ്‍ ജോണ്‍  ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ധ്യാനക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരുമായി ബന്ധപ്പെടുക.

റോയി തോമസ്‌ - 07828303264
സൈമണ്‍ ജേക്കബ് – 07450966913
ഷിബു തളിയപ്പറമ്പില്‍ - 07723053799
സി.വി. ജോസ്  – 07897 816039 / 075 888 53224
worldpeacemissioncouncil@gmail.com
സണ്ണി സ്റ്റീഫന്‍ - 07448490550

റിപ്പോര്‍ട്ട്. കെ.ജെ.ജോണ്‍

Related News