Loading ...

Home International

കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം കുരങ്ങുകളില്‍‍ വിജയം

ബെയ്ജിങ് : നോവല്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം ആദ്യമായി മൃഗങ്ങളില്‍ വിജയം കണ്ടതായി റിപ്പോര്‍ട്ട്. റിസസ് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെയാണ് ഇവയില്‍ വാക്സിനുകള്‍ വിജയം കണ്ടെതെന്നാണ് ചൈനയില്‍ നിന്നുള്ള ലാബ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.രണ്ടു ലക്ഷത്തോളം പേരുടെ ജീവനെടുത്ത മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകമെമ്ബാടും വിവിധ വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.അതിനിടയിലാണ് ചൈനയിന്‍ നടത്തിയ പരീക്ഷണം മൃഗങ്ങളില്‍ വിജയം കണ്ടു എന്ന റിപ്പോര്‍ട്ടു പുറത്തുവരുന്നത്. കുരങ്ങുകളില്‍ വിജയം കണ്ടതോടെ ഇത് മനുഷ്യരിലും പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനോവാക് ബയോടെക് ആണ് പരീക്ഷണത്തിനു പിന്നില്‍.രണ്ട് വ്യത്യസ്ത അളവുകളില്‍ വാക്സിന്‍ എട്ടു റിസസ് മാക്വേക്യൂ കുരങ്ങുകളില്‍ കുത്തിവച്ചു. വാക്സിന്‍ നല്‍കി മൂന്നാഴ്ചയ്ക്കു ശേഷം കൊവിഡിനു കാരണമായ സാര്‍സ് കോവ് 2 വൈറസുകളെ കുരങ്ങുകളുടെ ശ്വാസനാളത്തിലെ ട്യൂബുകളിലൂടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു.ദിവസങ്ങള്‍ക്കു ശേഷം നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ വാക്‌സിന്‍ നല്‍കിയ കുരങ്ങുകളില്‍ വൈറസിന്റെ സാന്നിധ്യമോ അണുബാധയുടെ ലക്ഷണങ്ങളോ കണ്ടെത്താനായില്ല. ഇതിലൂടെ പരീക്ഷണം വിജയകരമാണെന്ന അന്തിമ ഫലത്തിലേക്ക് എത്തുകയായിരുന്നു.എട്ടു കുരങ്ങുകളില്‍ നാലെണ്ണത്തിനു കൂടിയ അളവിലും നാലെണ്ണത്തിന് ചെറിയ തോതിലുമാണ് വാക്സിന്‍ നല്‍കിയത്.കൂടുതല്‍ അളവില്‍ വാക്സിന്‍ നല്‍കിയ നാലു കുരങ്ങുകളിലാണ് മികച്ച ഫലം കണ്ടെത്താനായത്. വൈറസുകള്‍ കുത്തിവച്ച്‌ ഏഴു ദിവസത്തിനു ശേഷവും ഇവരുടെ ശ്വാസകോശത്തിലോ കണ്ഠനാളത്തിലോ വൈറസിന്റെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി.കുറഞ്ഞ അളവില്‍ വാക്സിന്‍ നല്‍കിയ കുരങ്ങുകള്‍ ചെറിയ തോതില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അണുബാധ നിയന്ത്രിക്കാനായി എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വാക്സിന്‍ നല്‍കാത്ത നാലു കുരങ്ങുകള്‍ക്ക് വൈറസില്‍ നിന്ന് രോഗബാധയും കടുത്ത ന്യുമോണിയയും ഉണ്ടായി.ഈ പരീക്ഷണ ഫലങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും മനുഷ്യനിലും ഇത് വിജയം കാണുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സിനോവാക് സീനിയര്‍ ഡയറക്ടര്‍ മെങ് വെയ്നിങ് പറഞ്ഞു.

Related News