Loading ...

Home cinema

സൂര്യയുടെ ചിത്രങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്താനൊരുങ്ങി തമിഴ്​നാട്ടിലെ തിയറ്റര്‍ ഉടമകള്‍

ചെന്നൈ: ലോക്​ഡൗണിന്​ ശേഷം സൂപ്പര്‍ താരം സൂര്യയുടെ ചി​ത്രങ്ങള്‍ക്ക്​ തിയറ്റര്‍ വിലക്കേര്‍പ്പെടുത്താന്‍ തമിഴ്​നാട്​ തിയറ്റര്‍ ഓണേഴ്​സ്​ അസോസിയേഷന്‍. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയുടെ 'പൊന്‍മകള്‍ വന്താല്‍' എന്ന ചിത്രം ഓവര്‍ ദ ടോപ് (OTT)​ പ്ലാറ്റ്​ഫോമില്‍ റിലീസ്​ ചെയ്യാന്‍ തീരുമാനിച്ചതാണ്​ തിയറ്റര്‍ ഉടമകളെ ചൊടിപ്പിച്ചത്​.സിനിമകള്‍ ആദ്യം തിയറ്ററിലാണ് റിലീസ്​ ചെയ്യേണ്ടത്​. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ്​ ചെയ്യാനുള്ള സൂര്യയുടെ 2ഡി എന്‍റര്‍ടൈന്‍മ​െന്‍റിന്‍െറ നീക്കത്തെ ശക്​തമായി അപലപിക്കുന്നു- അസോസിയേഷന്‍ ഭാരവാഹിയായ പന്നീര്‍സെല്‍വം പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ഒാണ്‍ലൈന്‍ റിലീസ്​ തടയണമെന്ന ആവശ്യത്തില്‍ നിര്‍മാതാവ്​ ഇതുവരെ പ്രതികരിച്ചില്ലെന്നും ആയതിനാല്‍ 2ഡി നിര്‍മിക്കുന്ന ചിത്രങ്ങളും സൂര്യയുടെ ചിത്രങ്ങളും തിയറ്റര്‍ കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'സൂരറൈ പോട്ര്​' എന്ന ചിത്രത്തിന്‍െറ റിലീസിനെ തീരുമാനം പ്രതികൂലമായി ബാധിക്കുമോ എന്നാണ്​ ഏവരും കാത്തിരിക്കുന്നത്​.

Related News