Loading ...

Home Kerala

ഏത് രോഗത്തിന് ചികില്‍സ തേടിയാലും കോവിഡ് ടെസ്റ്റ് ; സാമൂഹിക വ്യാപനം പ്രതിരോധിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം : ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ഏത് രോഗത്തിന് ചികില്‍സ തേടി എത്തുന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമൂഹവ്യാപന സാധ്യത കണ്ടെത്തുക ലക്ഷ്യമിട്ടാണ് à´ˆ നടപടി. ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നവരെയും കോവിഡ് ടെസ്റ്റിന് വിധേയരാക്കും.കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും സമ്ബര്‍ക്കത്തിലൂടെ രോഗം പടരുകയും ചെയ്ത സ്ഥലങ്ങളെയാണ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം പടരാനുള്ള സാധ്യത വിദഗ്ധ സമിതി തള്ളിക്കളയുന്നില്ല. കൂടാതെ, രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളെ കണ്ടെത്താനും ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നു.വിദേശത്തുനിന്നും വരുന്ന എല്ലാവരെയും, കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. à´…തിര്‍ത്തികള്‍ വഴി തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വന്നവരില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശദമായ പരിശോധനയ്ക്ക് തയ്യാറെടുക്കുന്നത്.

Related News