Loading ...

Home Business

ആറ്​ ഫണ്ടുകള്‍ പിന്‍വലിച്ച്‌​ ഫ്രാങ്ക്​ലിന്‍; നിക്ഷേപകരുടെ 26,000 കോടിയില്‍ ആശങ്ക

മുംബൈ: ആറ്​ ഡെബ്​റ്റ്​ മ്യൂച്ചല്‍ ഫണ്ട്​ സ്​കീമുകള്‍ വിപണിയില്‍ നിന്ന്​ പിന്‍വലിച്ച്‌​ ഫ്രാങ്ക്​ലിന്‍ ടെംപ്​റ്റന്‍. ഏപ്രില്‍ 23 മുതല്‍ ഇൗ സ്​കീമുകളില്‍ നി​േക്ഷപിക്കാനാവില്ലെന്ന്​ ഫ്രാങ്ക്​​ലിന്‍ അറിയിച്ചു. അടുത്തെങ്ങും ഒാഹരി വിപണി തിരിച്ച്‌​ കയറില്ലെന്ന്​ സൂചനയെ തുടര്‍ന്നാണ്​ കമ്ബനിയുടെ നടപടി.ഫ്രാങ്ക്​ലിന്‍ ഇന്ത്യ ലോ ഡ്യുറേഷന്‍ ഫണ്ട്​, ഫ്രാങ്ക്​ലിന്‍ ഇന്ത്യ ഡൈനാമിക്​ അക്യുറല്‍ ഫണ്ട്​, ഫ്രാങ്ക്​ലിന്‍ ഇന്ത്യ ​െക്രഡിറ്റ്​ റിസ്​ക്​ ഫണ്ട്​, ഫ്രാങ്ക്​ലിന്‍ ഇന്ത്യ ഷോര്‍ട്ട്​ ഇന്‍കം പ്ലാന്‍, ഫ്രാങ്ക്​ലിന്‍ ഇന്ത്യ അള്‍ട്രാ ഷോര്‍ട്ട്​ ബോണ്ട്​ ഫണ്ട്​, ​ഫ്രാങ്ക്​ലിന്‍ ഇന്ത്യ ഇന്‍കം ഒാപ്പര്‍ച്യൂണിറ്റി ഫണ്ട്​ എന്നിവയാണ്​ പിന്‍വലിച്ചത്​. à´à´•à´¦àµ‡à´¶à´‚ 26,000 കോടി ഇൗ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്​ കണക്കുകള്‍.ബാങ്ക്​ ഡെപ്പോസിറ്റിനേക്കാളും ആദായം ലഭിക്കുമെന്നതിനാല്‍ കോര്‍പ്പറേറ്റ്​, റീടെയില്‍ നിക്ഷേപകര്‍ അവരുടെ പണം ഡെബ്​റ്റ്​ ഫണ്ടുകളിലാണ്​ സൂക്ഷിക്കാറ്​. മൂന്ന്​ വര്‍ഷത്തേക്ക്​ നിക്ഷേപിക്കുകയാണെങ്കില്‍ ഡെബ്​റ്റ്​ ഫണ്ടുകള്‍ നികുതിയിളവും നല്‍കും. ഫണ്ടുകള്‍ പിന്‍വലിക്കു​ന്നതോടെ നിക്ഷേപകര്‍ക്ക്​ ഇനി നിക്ഷേപിക്കാന്‍ സാധിക്കില്ല.അതേസമയം, ഇപ്പോള്‍ നിക്ഷേപിച്ചവര്‍ക്ക്​ എപ്പോള്‍ പണം തിരിച്ചു നല്‍കുമെന്നത്​ സംബന്ധിച്ച്‌​ വ്യക്​തതയില്ലാത്തത്​ ആശങ്കയാവുന്നുണ്ട്​. ഇന്ത്യയിലെ മ്യൂച്ചല്‍ ഫണ്ട്​ വിപണിയിലും ഇത്​ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ്​ വിപണി വിദഗ്​ധരുടെ അഭിപ്രായം.

Related News