Loading ...

Home Business

ലോക്ക്ഡൗണ്‍: സംസ്ഥാനത്ത് ക്വാറികള്‍ നിയന്ത്രണവിധേയമായി പ്രവര്‍ത്തിക്കാം

കൊച്ചി: ക്വാറികള്‍ നിയന്ത്രണവിധേയമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനം പരിമിതമായ തോതില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും സിമന്റ്, മണല്‍, കല്ല് എന്നിവ കിട്ടാന്‍ പ്രയാസം നേരിടുന്നു. കേന്ദ്രസര്‍ക്കാര്‍ ഖനനം അനുവദിച്ചിട്ടുണ്ട്. സിമന്റ് കട്ടപിടിച്ചുപോകാതിരിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ കടകള്‍ തുറന്ന് പരിശോധിക്കുന്നതിന് സൗകര്യമൊരുക്കുന്ന കാര്യം പരിശോധിക്കും.
പൊതു മരാമത്ത് വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിയന്ത്രിതമായ രീതിയില്‍ അനുവദിക്കും. മുന്‍കരുതല്‍ ശക്തമാക്കിക്കൊണ്ട് സ്തംഭനാവസ്ഥ ഒഴിവാക്കാനുള്ള പരിശ്രമങ്ങളാകും ഉണ്ടാവുക.നിര്‍മാണ മേഖലയിലെ സംഘടനകള്‍ സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു.

Related News