Loading ...

Home Europe

ലോകത്തിന് പ്രതീക്ഷ നല്‍കി ബ്രിട്ടന്‍;ഓ​ക്സ്ഫോ​ര്‍​ഡ് യൂ​ണി​വേ​ഴ്സി​റ്റി മനുഷ്യനിൽ കോ​വി​ഡ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം തു​ട​ങ്ങി

ല​ണ്ട​ന്‍: ഓ​ക്സ്ഫോ​ര്‍​ഡ് യൂ​ണി​വേ​ഴ്സി​റ്റി വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം ബ്രി​ട്ട​നി​ല്‍ ആ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 800 വോ​ള​ണ്ട​റി​യ​ര്‍​മാ​രി​ല്‍ ര​ണ്ടു​പേ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ കു​ത്തി​വ​ച്ച​ത്. എ​ലീ​സ ഗ്ര​നാ​റ്റോ എ​ന്ന യു​വ​തി​ക്കാ​ണ് ആ​ദ്യ​ത്തെ ഡോ​സ് ന​ല്‍​കി​യ​ത്. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് താ​ന്‍ ഇ​തി​നു സ​മ്മ​തി​ക്കു​ന്ന​തെ​ന്ന് ശാ​സ്ത്ര​ജ്ഞ കൂ​ടി​യാ​യ യു​വ​തി വ്യ​ക്ത​മാ​ക്കി.

മൂ​ന്നു​മാ​സ​ത്തെ ഗ​വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഓ​ക്സ്ഫോ​ര്‍​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജ​ന്ന​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ വാ​ക്സി​നോ​ള​ജി പ്ര​ഫ​സ​ര്‍ സാ​റാ ഗി​ല്‍​ബ​ര്‍​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശാ​സ്ത്ര​ജ്ഞ​ന്‍​മാ​രു​ടെ സം​ഘം വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. à´µà´¾â€‹à´•àµà´¸à´¿â€‹à´¨àµâ€à´±àµ† വി​ജ​യ​ത്തി​ല്‍ 80 ശ​ത​മാ​ന​വും ത​നി​ക്ക് പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ടെ​ന്ന് ഗി​ല്‍​ബ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കി.

പ്രാ​യ​ഭേ​ദ​മ​ന്യേ അ​യ്യാ​യി​ര​ത്തോ​ളം വോ​ള​ണ്ട​റി​യ​ര്‍​മാ​രി​ല്‍ വ​രും മാ​സ​ങ്ങ​ളി​ല്‍ വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ലും ട്ര​യ​ല്‍​സ് ന​ട​ത്തും. ട്ര​യ​ല്‍​സി​നു വി​ധേ​യ​രാ​കു​ന്ന വോ​ള​ണ്ട​റി​യ​ര്‍​മാ​രെ നി​ര​ന്ത​രം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. ഇ​വ​ര്‍​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടാ​കു​മെ​ങ്കി​ലും അ​പ​ക​ട സാ​ധ്യ​ത​യി​ല്ലെ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍ വ്യ​ക്ത​മാ​ക്കി.

പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യാ​ല്‍ സെ​പ്റ്റം​ബ​റി​ല്‍ പ​ത്ത് ല​ക്ഷം ഡോ​സു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഓ​ക്സ്ഫോ​ര്‍​ഡ് യൂ​ണി​വേ​ഴി​സി​റ്റി ന​ട​ത്തു​ന്ന​ത്. 

Related News