Loading ...

Home National

ലോ​ക്ക്ഡൗ​ണ്‍; ഉ​ത്ത​രേ​ന്ത്യ​യി​ല്‍ വാ​യു മ​ലി​നീ​ക​ര​ണ തോ​ത് 20 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നിലയിലെന്ന് നാസ

ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ള്‍ വീ​ട്ടി​ല്‍ ത​ന്നെ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്ത​രേ​ന്ത്യ​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ തോ​ത് 20 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലേ​ക്ക് മാ​റി​യെ​ന്ന് ബ​ഹീ​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ നാ​സ. രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം നാ​സ​യു​ടെ സാ​റ്റ​ലൈ​റ്റ് സെ​ന്‍​സ​റു​ക​ള്‍ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് പ​ല​യി​ട​ത്തും അ​ന്ത​രീ​ക്ഷ ഘ​ട​ന​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ടെ​ന്ന് നാ​സ​യു​ടെ മാ​ര്‍​ഷ​ല്‍ സ്‌​പെ​സ് സെ​​ന്‍ററി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റീ​സ് റി​സ​ര്‍​ച്ച്‌ അ​സോ​സി​യേ​ഷ​ന്‍(​യു​എ​സ്‌ആ​ര്‍​എ) ശാ​സ്ത്ര​ജ്ജ​ന്‍ പ​വ​ന്‍ ഗു​പ്ത പ​റ​ഞ്ഞു. ഇ​ന്തോ-​ഗം​ഗാ സ​മ​ത​ല​ത്തി​ല്‍ എ​യ​റോ​സോ​ള്‍ ഇ​ത്ര​യും താ​ഴ്ന്ന നി​ല​യി​ല്‍ ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ദേ​ഹം ഗു​പ്ത കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലോ​ക്ക്ഡൗ​ണിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വാ​യു മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞ​തോ​ടെ പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ല്‍ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ ഹി​മാ​ല​യം ദൃ​ശ്യ​മാ​യ​ത് നേ​ര​ത്തെ വാ​ര്‍​ത്ത​യാ​യി​രു​ന്നു. 30 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഈ ​അ​നു​ഭ​വം ല​ഭി​ച്ച​ത്. പ​ല​ര്‍​ക്കും ഇ​ത് പു​തി​യ കാ​ഴ്ച്ച​യാ​യി​രു​ന്നു

Related News