Loading ...

Home National

കടുത്ത നടപടിയിലേക്ക്, രാജ്യത്ത് കൊവിഡ് വ്യാപനം തുടരവേ മൂന്ന് സേന വിഭാഗങ്ങള്‍ക്കും നിര്‍ണായക നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവയ്‍ക്കാന്‍ മൂന്നുസേനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍‌ നിര്‍ദേശം. റഫാല്‍ അടക്കമുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കും. കൊവിഡ് ഭീതി ഒഴിയുന്നത് വരെ ഇടപാടുകള്‍ നിര്‍ത്തിവയ്‍ക്കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് മിലിട്ടറികാര്യവകുപ്പ് നിര്‍ദേശംനല്‍കി.വ്യോമസേനയ്ക്ക് വേണ്ടി 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍, റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ സംവിധാനം, കരസേനയ്ക്ക് ടാങ്കുകള്‍, ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിള്‍ തുടങ്ങിവയാണ് ഉടനെ വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. നാവിക സേനയ്ക്കായി 24 ഹെലികോപ്റ്ററുകളും. ഇതിനായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായിതാണ്.രാജ്യമിപ്പോള്‍ വ്യത്യസ്തമായ സാഹചര്യത്തില്‍ കൂടിയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ എല്ലാത്തരത്തിലുമുള്ള ആയുധം വാങ്ങല്‍ നടപടികളും നിറുത്തിവയ്ക്കണമെന്നുമാണ് പ്രതിരോധ മന്ത്രാലയം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും മറ്റുമുള്ള നടപടികള്‍ക്കായി വന്‍തോതിലുള്ള ചെലവുകളാണ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സൈന്യത്തിന് ആയുധം വാങ്ങുന്നത് മാറ്റിവയ്ക്കുന്നത്.

Related News