Loading ...

Home youth

തത്തുല്യ യോഗ്യതകള്‍ പരീക്ഷയ്ക്കു മുന്‍പ് തെളിയിക്കണമെന്ന് പിഎസ്‌സി

തിരുവനന്തപുരം: പരീക്ഷയ്ക്കു മുന്‍പ് യോഗ്യതകള്‍ അംഗീകൃതമാണെന്ന് തെളിയിക്കുന്നവരെ മാത്രം പരീക്ഷ എഴുതാന്‍ അനുവദിക്കുന്ന പരിഷ്കാരം പിഎസ്‌സി നടപ്പിലാക്കാനൊരുങ്ങുന്നു. പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച്‌ 10 ദിവസത്തിനകം രേഖകള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. അതിനുശേഷമേ പരീക്ഷ എഴുതാന്‍ ഉറപ്പ് നല്‍കാനാവൂ.നേരത്തെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിനു മുന്‍പുവരെ യോഗ്യതാ രേഖകള്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. റാങ്ക് പട്ടികകള്‍ വൈകാന്‍ ഇതു കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. à´ˆ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരം പിഎസ്‌സി നടപ്പിലാക്കുന്നത്.ലോക്ക്ഡൗണില്‍ പിഎസ്‌സി ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ മാര്‍ഗ്ഗ രേഖയും യോഗം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. à´—്രേഡ് 1, 2 വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും ഓഫീസിലെത്തണം. ബാക്കിയുള്ളവരില്‍ മൂന്നിലൊന്നുപേരെ ഊഴമനുസരിച്ച്‌ നിയോഗിച്ച്‌ ജോലികള്‍ പൂര്‍ത്തിയാക്കണം. മൂല്യനിര്‍ണയം, റാങ്ക് പട്ടിക, ചുരുക്ക പട്ടിക തയ്യാറാക്കല്‍, നിയമന ശുപാര്‍ശ എഴുതല്‍ തുടങ്ങിയ ജോലികളാണ് നിര്‍വഹിക്കേണ്ടത്.കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയുളള പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍/ഡിക്റ്റേഷന്‍/എഴുത്തു പരീക്ഷകളുമാണ് മാറ്റിവച്ചത്. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷ തീയതിയോടൊപ്പം അറിയിക്കുമെന്നും പിഎസ്‌സി വ്യക്തമാക്കിയിരുന്നു.

Related News