Loading ...

Home Gulf

കോവിഡ്-19: പൊതുഗതാഗതം ആരംഭിച്ചു, നിയന്ത്രണങ്ങളില്‍ ഇളവുമായി അബുദാബി

അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അബുദാബി. പൊതുഗതാഗതം പുനരാരംഭിക്കുമെന്നും, ഇതിനായി ബസുകളില്‍ ഇന്ന് മുതല്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി അണുനശീകരണം നടത്തുമെന്നും ഗതാഗത വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.കടുത്ത നിയന്ത്രണങ്ങളോടെ ഷോപ്പിങ്ങ് മാളുകള്‍ ഉള്‍പ്പെടെ തുറക്കാനും ചര്‍ച്ച നടക്കുകയാണ്. ആകെ ആള്‍ശേഷിയുടെ 30 ശതമാനമേ പാടുള്ളു എന്നതടക്കമുള്ള സാമൂഹിക അകലം പാലിച്ചായിരിക്കും മാളുകള്‍ തുറക്കുന്നത്.എന്നാല്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനം ഉണ്ടാകില്ല. സന്ദര്‍ശകര്‍ക്ക് മുഖാവരണവും കൈയുറകളും നിര്‍ബന്ധമാക്കും. à´±à´‚സാന്‍ മാസം മുന്‍നിര്‍ത്തിയാണ് ഷോപ്പിങ്ങ് മാളുകള്‍ തുറക്കുന്നത് എന്നാണ് സൂചന.

Related News