Loading ...

Home Kerala

കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു കഴിഞ്ഞാല്‍ സംസ്ഥാനത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ പ്രവാസികള്‍ നോര്‍ക്ക-റൂട്ട്സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. ആരോഗ്യം ഉള്ളവരെ 14 ദിവസത്തേക്ക് വീടുകളില്‍ നിരീക്ഷണത്തിലാക്കും. എന്തെങ്കിലും രോഗ ലക്ഷണങ്ങളുള്ളവരെ കൊറോണ കെയര്‍ സെന്ററിലേക്ക് അയക്കും.അതേസമയം, ഹോട്ടലുകളിലോ റിസോര്‍ട്ടുകളിലോ നിരീക്ഷണത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യവസ്ഥകളോടു കൂടി അനുവദിക്കുന്നതായിരിക്കും. ഇങ്ങനെയുള്ളവര്‍ സ്വന്തം പണം മുടക്കിയായിരിക്കണം കഴിയേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. à´à´•à´¦àµ‡à´¶ കണക്കനുസരിച്ച്‌, വിമാനത്താവളങ്ങള്‍ തുറക്കുമ്ബോള്‍, ഏകദേശം 300,000 മുതല്‍ 550,000 വരെ കേരളക്കാര്‍, കൂടുതലും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവര്‍, ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

Related News