Loading ...

Home Business

സെന്‍സെക്‌സ് 743 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 206 പോയന്റ് ഉയര്‍ന്നു

മുംബൈ: à´œà´¿à´¯àµ‹ പ്ലാറ്റ്‌ഫോമില്‍ വിദേശ നിക്ഷേപമെത്തിയതോടെ റിലയന്‍സിന്റെ ഓഹരിവില കുതിച്ചത് സൂചികകള്‍ നേട്ടമാക്കി. സെന്‍സെക്‌സ് 743 പോയന്റ് നേട്ടത്തില്‍ 31,379.55ലും നിഫ്റ്റി 206 പോയന്റ് ഉയര്‍ന്ന് 9187.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സിന്റെ ഓഹരിവില 10 ശതമാനത്തിലേറെ ഉയര്‍ന്നു. സീ എന്റര്‍ടെയ്ന്‍മെന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്റ് ബാങ്ക്, നെസ് ലെ, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ഒഎന്‍ജിസി, വേദാന്ത, എല്‍ആന്‍ഡ്ടി, സിപ്ല, എച്ച്‌ഡിഎഫ്‌സി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തില്‍. à´¨à´¿à´«àµà´±àµà´±à´¿ ബാങ്ക്, ഐടി, വാഹനം, എഫ്‌എംസിജി, ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു.

ജിയോ പ്ലാറ്റ്‌ഫോമില്‍ ഫേസ്ബുക്ക് നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ റിലയന്‍സിന്റെ ഓഹരിവില പത്തുശതമാനത്തിലേറെ കുതിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ റിലയന്‍സിന്റെ ഓഹരി വില 140 രൂപ ഉയര്‍ന്ന് 1377 രൂപയായി. ബുധനാഴ്ച രാവിലെയാണ് റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് 43,574 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതായുള്ള പ്രഖ്യാപനംവന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ജിയോ പ്ലാറ്റ്‌ഫോംസിലാണ് ഫേസ്ബുക്കിന്റെ നിക്ഷേപം. ലോകത്തെ ഒരു ടെക്‌നോളജി കമ്ബനി മൈനോരിറ്റി സ്‌റ്റേക്കിനുവേണ്ടി നടത്തുന്ന ഏറ്റവുംവലിയ നിക്ഷേപമാണിത്. രാജ്യത്തെ സാങ്കേതികവിദ്യാമേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപംകൂടിയാണിത്.

Related News