Loading ...

Home Gulf

പ്രവാസികളുടെ മടക്കയാത്രാ രജിസ്ട്രേഷന്‍ കേന്ദ്രാനുമതി ലഭിച്ച ശേഷം -നോര്‍ക്ക

ദുബൈ: വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന്‍ നടപടി കേന്ദ്ര സര്‍ക്കാറി​​െന്‍റ അനുവാദത്തിന് വിധേയമായി ആരംഭിക്കുമെന്ന്​ നോര്‍ക്ക. ക്വാറന്‍റീന്‍ അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷന്‍ നടത്തുന്നത്.അല്ലാതെ വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ഇത്​ ബാധകമല്ലെന്നും നോര്‍ക്ക സി.ഇ.ഒ വ്യക്​തമാക്കി. കേരളത്തിലെ വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും.
കേന്ദ്രത്തില്‍നിന്ന്​ അനുകൂല തീരുമാനം ലഭിക്കുന്ന മുറക്ക്​ നോര്‍ക്ക വെബ്​സൈറ്റില്‍ ഇതിനായി ഓണ്‍ലൈന്‍ രജിസ്ടേഷന്‍ തുടങ്ങും.

Related News