Loading ...

Home Kerala

സാ​ല​റി ച​ല​ഞ്ച്: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ആ​റു ദി​വ​സ​ത്തെ ശമ്പ​ളം വീതം അ​ഞ്ച് മാ​സം പി​ടി​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​ന്‍ നി​ര്‍​ദേ​ശി​ച്ച സാ​ല​റി ച​ല​ഞ്ചി​ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മാ​യി. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പ്രതിമാസ ശന്പളത്തില്‍നിന്ന് ആ​റു ദി​വ​സ​ത്തെ ശ​ന്പ​ളം പി​ടി​ക്കാ​ന്‍ ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ആ​റു ദി​വ​സ​ത്തെ ശ​ന്പ​ളം വീ​തം അ​ഞ്ച് മാ​സ​ത്തേ​യ്ക്ക് പി​ടി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ശ​മ്ബ​ളം പി​ടി​ക്കു​ന്ന​തി​ല്‍ നി​ന്ന് ഒ​രു ജീ​വ​ന​ക്കാ​ര​നും ഇ​ള​വു​ണ്ടാ​യി​രി​ക്കി​ല്ല. ഇ​തി​ലൂ​ടെ കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം. à´¸â€‹à´°àµâ€â€‹à´•àµà´•à´¾â€‹à´°à´¿â€‹à´¨àµâ€à´±àµ† സാ​ന്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ട്ടാ​ല്‍ à´ˆ ​തു​ക മ​ട​ക്കി ന​ല്‍​കും.

ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കാ​ണ് ഒ​രു മാ​സ​ത്തെ ശ​മ്ബ​ളം സാ​ല​റി ച​ല​ഞ്ചാ​യി ന​ല്‍​കു​ന്ന​തി​ന് പ​ക​ര​മാ​യി ഈ ​നി​ര്‍​ദേ​ശം അ​വ​ത​രി​പ്പി​ച്ച​ത്‌. പ്ര​ള​യ​കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ സാ​ല​റി ച​ല​ഞ്ച് മാ​തൃ​ക ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ത്.

Related News