Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് ‌ 11 പേര്‍ക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം 1, മലപ്പുറം 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.437 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു, ഇതില്‍ 127 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇന്ന് മാത്രം 95 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇതുവരെ 20821 സാമ്ബിളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി. 19998 സാമ്ബിളുകള്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കി.

പോസിറ്റീവായ 11 കേസുകളില്‍ മൂന്ന് പേര്‍ സമ്ബര്‍ക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി. à´µà´¿à´¦àµ‡à´¶à´¤àµà´¤àµ നിന്ന് വന്നവര്‍ അഞ്ച് പേരും കോഴിക്കോട് ഒരു ആരോഗ്യപ്രവര്‍ത്തകയക്കും രോഗം ബാധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിലൊരാള്‍ കണ്ണൂര്‍ ജില്ലയിലാണ്. ഇരുവരും കേരളത്തിന് പുറത്ത് നിന്ന് ട്രെയിനില്‍ വന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള കണ്ണൂരില്‍ നിയന്ത്രണം കര്‍ശനമാക്കി. പൊലീസ് പരിശോന ശക്തമാക്കി. ഇത് ഫലം കണ്ടു. വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി മുഖ്യമന്ത്രി.
ആളുകള്‍ പരമാവധി വീടുകളില്‍ത്തന്നെ തുടരണം. അവശ്യസാധനങ്ങള്‍ ഹോം ഡെലിവറി ആയി നല്‍കാനുള്ള സംവിധാനം ഉണ്ടാക്കും. കോവിഡ് 19 ദേശീയ തലത്തിലും സംസ്ഥാനത്തും സാമ്ബത്തിക രംഗത്ത് കനത്ത ആഘാതം ഏല്‍പ്പിച്ചതായി മുഖ്യമന്ത്രി. ദേശീയ സമ്ബദ് വ്യവസ്ഥ വളര്‍ച്ചാ മാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് കോവിഡ് തുടങ്ങിയത്. എട്ട്, ഒന്‍പത് ശതമാനം വളര്‍ച്ചയുണ്ടായിരുന്നത് അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുമ്ബോഴാണ് മഹാമാരി വന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പശ്ചാത്തല സൗകര്യ വികസനവും സാമൂഹ്യ ഇടപെടലും ശക്തമാക്കി സാമ്ബത്തിക വളര്‍ച്ച 7.5 ശതമാനത്തില്‍ നിലനിര്‍ത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നാം രണ്ട് പ്രകൃതി ദുരന്തങ്ങള്‍ നേരിട്ടു. എന്നിട്ടും ഈ രീതിയില്‍ വളര്‍ച്ച നേടിയെന്നത് മറന്നുകൂട. സംസ്ഥാനത്തിന്റെ പൊതു ധനകാര്യ രംഗത്ത് ഞെരുക്കം അനുഭവപ്പെട്ടു. സാമൂഹ്യ ക്ഷേമ ചിലവുകളില്‍ നിന്ന് സര്‍ക്കാര്‍ എന്നിട്ടും പുറകോട്ട് പോയില്ല.ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ഏതാണ്ട് നിലച്ചു. ചിലവിന്റെ കാര്യത്തില്‍ വലിയ വര്‍ധനവുണ്ടാവുന്നു. ആരോഗ്യ-ഭക്ഷ്യ സുരക്ഷാ മേഖലയില്‍ സര്‍ക്കാരിന് ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ചിലവുകള്‍ ഒഴിവാക്കാനാവില്ല.

Related News