Loading ...

Home USA

ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത് 60 ദിവസത്തേക്ക് വിലക്കി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് വിതരണം 60 ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തിന് ശേഷം സാഹചര്യം പരിശോധിച്ച്‌ വിലക്ക് തുടരണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കുമെന്ന് ട്രംപ് അറിയിച്ചു. എന്നാല്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ ഇതു ബാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട അമേരിക്കക്കാര്‍ക്ക് തൊഴിലിന് പ്രാധാന്യം നല്‍കാനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. 22 മില്യണ്‍ അമേരിക്കന്‍ സ്വദേശികളാണ് തൊഴില്‍ ഇല്ലായ്മ ആനുകുല്യങ്ങള്‍ക്കായി അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. 1929 അമേരിക്കയില്‍ തുടങ്ങിയ മഹാ സാമ്ബത്തിക മാന്ദ്യത്തോടെയാണ് വിദഗ്ദര്‍ ഇതിനെ ഉപമിക്കുന്നത്. വര്‍ഷത്തില്‍ 1 മില്ല്യണ്‍ കുടിയേറ്റക്കാര്‍ക്ക് അമേരിക്ക ഗ്രീന്‍ കാര്‍ഡ് നല്‍ക്കുന്നു ഉണ്ടെന്നാണ് കണക്ക്.
ഗ്രീന്‍ കാര്‍ഡ് പ്രതീക്ഷിക്കുന്നവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. അമേരിക്കന്‍ തൊഴിലാളികളെ പരിപാലിക്കണ്ടേ അവസ്ഥയാണ് 60 ദിവസത്തേക്കാണ് ഈ വിലക്ക്. അതിനു ശേഷം സാഹചര്യങ്ങള്‍ക്കനുസരിച്ചു തീരുമാനമെടുക്കുമെന്നും ട്രംപ് അറിയിച്ചു.

Related News