Loading ...

Home International

ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്​ഥാനമിടിഞ്ഞു

ലണ്ടന്‍: റിപ്പോര്‍​ട്ടേഴ്​സ്​ വിത്തൗട്ട്​ ബോര്‍ഡേഴ്​സ്​ പുറത്തുവിട്ട ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്​ഥാനമിടിഞ്ഞു. 180 രാജ്യങ്ങളുള്ള പട്ടികയില്‍ 142ാംസ്​ഥാനത്താണ്​ ഇന്ത്യ. നേരത്തേ 140 ആയിരുന്നു. നോര്‍വേ ആണ്​ പട്ടികയില്‍ ഒന്നാമത്​. ഉത്തര കൊറിയ അവസാനവും. യു.എസ്​ 45ാംസ്​ഥാനത്തും.കഴിഞ്ഞ വര്‍ഷം ആഗസ്​റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ 370ാം വകുപ്പ്​ റദ്ദാക്കിയ ജമ്മു കശ്​മീരി​​െന്‍റ പ്രത്യേക പദവി എടുത്തുകളഞ്ഞതോട് അനുബന്ധിച്ചുണ്ടായ പ്രക്ഷോഭങ്ങളും അടിച്ചമര്‍ത്തലുകളും ഇന്‍റര്‍നെറ്റ്​ അടക്കമുള്ള മാധ്യമങ്ങളുടെ നിരോധനവുമാണ്​ ഇന്ത്യയെ രണ്ടു സ്​ഥാനം പിന്നോട്ടടിപ്പിച്ചത്​. തുറന്ന ജയിലു പോലെ ആയിത്തീര്‍ന്ന കശ്​മീരിലെ സംഭവ വികാസങ്ങളുടെ നിജസ്​ഥിതി റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്നും കേന്ദ്രം മാധ്യമങ്ങളെ വിലക്കുകയും ചെയ്​തു.കശ്​മീരിലെ രണ്ട്​ മാധ്യമപ്രവര്‍ത്തകരെ ഉന്നംവെച്ച്‌​ പൊലീസ്​ വീണ്ടും രംഗത്തുവന്ന സാഹചര്യത്തിലാണ്​ പട്ടിക പുറത്തുവിട്ടത്​. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളിയിലാണ്​. രാഷ്​ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയോടെ പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം അമഴിച്ചുവിടുകയാണ്​.2019ല്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ​സ്​ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായത്​-റിപ്പോര്‍​ട്ടേഴ്​സ്​ വിത്തൗട്ട്​ ബോര്‍ഡേഴ്​സ്​ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Related News