Loading ...

Home Kerala

സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം പു​നഃ​ക്ര​മീ​ക​രി​ച്ചു. റേ​ഷ​ന്‍ ക​ട​ക​ളി​ലെ തി​ര​ക്ക് കാ​ര​ണം 27ന് ​ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണു പു​നഃ​ക്ര​മീ​ക​രി​ച്ച​ത്.

പി​ങ്ക് റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ അ​വ​സാ​ന​ത്തെ അ​ക്ക​ങ്ങ​ള്‍ യ​ഥാ​ക്ര​മം പൂ​ജ്യം വ​രു​ന്ന​വ​ര്‍​ക്ക് ഏ​പ്രി​ല്‍ 27, ഒ​ന്നു വ​രു​ന്ന​വ​ര്‍​ക്ക് 28, ര​ണ്ടു വ​രു​ന്ന​വ​ര്‍​ക്ക് 29, മൂ​ന്നു വ​രു​ന്ന​വ​ര്‍​ക്ക് 30, നാ​ലു വ​രു​ന്ന​വ​ര്‍​ക്ക് മേ​യ് 2, അ​ഞ്ചു വ​രു​ന്ന​വ​ര്‍​ക്ക് 3, ആ​റു വ​രു​ന്ന​വ​ര്‍​ക്ക് 4, ഏ​ഴു വ​രു​ന്ന​വ​ര്‍​ക്ക് 5, എ​ട്ടു വ​രു​ന്ന​വ​ര്‍​ക്ക് 6, ഒ​ന്പ​തു വ​രു​ന്ന​വ​ര്‍​ക്ക് മേ​യ് 7 എ​ന്ന ക്ര​മ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും. à´ªà´¿â€‹à´™àµà´•àµ കാ​ര്‍​ഡു​ക​ളു​ള്ള 31 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും മ​റ്റു കാ​ര്‍​ഡു​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ക. വി​ത​ര​ണം ആ​രം​ഭി​ച്ച തി​ങ്ക​ളാ​ഴ്ച 2.25 ല​ക്ഷം കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍ റേ​ഷ​ന്‍ വാ​ങ്ങി. ഇ​തി​ന്‍റെ തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് കി​റ്റ് വി​ത​ര​ണം മാ​റ്റി​വ​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ്‍ ക​ല്യാ​ണ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത്തെ അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന, മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള (മ​ഞ്ഞ, പി​ങ്ക് റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍) സൗ​ജ​ന്യ അ​രി വി​ത​ര​ണം മു​ന്‍ നി​ശ്ച​യി​ച്ച പ്ര​കാ​രം തു​ട​രും.

Related News