Loading ...

Home sports

നിര്‍ദ്ദേശങ്ങള്‍ എ ഐ എഫ് എഫ് അംഗീകരിച്ചു, ഇന്ത്യയില്‍ ഈ സീസണില്‍ ഇനി ഫുട്ബോള്‍ ഇല്ല

ലീഗ് കമ്മിറ്റി കഴിഞ്ഞ ദിവസം à´Ž ഐ എഫ് എഫിന് സമര്‍പ്പിച്ച എല്ലാ നിര്‍ദ്ദേശങ്ങളും à´Ž ഐ എഫ് എഫ് അംഗീകരിച്ചു. ഇതോടെ à´ˆ സീസണില്‍ ഇനി ഇന്ത്യയില്‍ ഒരു ഫുട്ബോള്‍ മത്സരം പോലും ഉണ്ടാകില്ല എന്ന് ഉറപ്പായി. ഐ ലീഗ്, യൂത്ത് ലീഗുകള്‍, സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗ് എന്നിവയൊക്കെ ഉപേക്ഷിക്കാന്‍ ആണ് ഇപ്പോള്‍ ഔദ്യോഗികമായി തീരുമാനമായിരിക്കുന്നത്.ഐ ലീഗ് ഉപേക്ഷിച്ച്‌ മോഹന്‍ ബഗാനു കിരീടം നല്‍കും. ചാമ്ബ്യന്മാര്‍ക്ക് കിട്ടുന്ന തുകയും മോഹന്‍ ബഗാനു ലഭിക്കും. ലീഗിലെ ഒന്നാം സ്ഥാനം ഒഴികെയുള്ള ബാക്കി സ്ഥാനങ്ങള്‍ നിര്‍ണയിക്കില്ല. à´Ž ഐ എഫ് എഫ് ഒരോ സ്ഥാനത്തിനു നല്‍കുന്ന പണത്തിനു പകരം ഒന്നാം സ്ഥാനത്തിനു താഴെ ഉള്ള മുഴുവന്‍ ക്ലബുകള്‍ക്കും സമ്മാനത്തുക തുല്യമായി വീതിച്ചു നല്‍കും. à´µàµà´¯à´•àµà´¤à´¿à´—à´¤ സമ്മാനങ്ങള്‍ ഇത്തവണ നല്‍കില്ല. റിലഗേഷന്‍ ഇല്ല‌ എന്നിവയാണ് ഐ ലീഗിനെ സംബന്ധിച്ച്‌ à´Ž ഐ എഫ് എഫ് ഇന്ന് അംഗീകരിച്ച നിര്‍ദ്ദേശങ്ങള്‍.കൊറോണ നാടിനെയാകെ വലയ്ക്കുന്ന സാഹചര്യത്തില്‍ ഇനി കളി നടത്താന്‍ മെയ് അവസാനം എങ്കിലും ആകേണ്ടി വരും എന്ന സാഹചര്യയത് കൊണ്ട് സെക്കന്‍ ഡിവിഷന്‍ ഐ ലീഗും മറ്റു യൂത്ത് ലീഗുകളും ഉപേക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെക്കന്‍ഡ് ഡിവിഷന്‍ അടുത്ത സീസണു മുന്നോടിയായി ചെറിയ ടൂര്‍ണമെന്റായി ചിലപ്പോള്‍ നടത്തിയേക്കും. യൂത്ത് ലീഗുകള്‍ ഇത്തവണത്തേത് ഉപേക്ഷിച്ച്‌ അടുത്ത സീസണില്‍ പുതുതായി തുടങ്ങാം എന്നാണ് ധാരണ.

Related News