Loading ...

Home youth

കോവിഡ് പ്രതിരോധം : മെഡിക്കല്‍,പാരാമെഡിക്കല്‍ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച്‌ ദക്ഷിണ റെയില്‍വേ

ദക്ഷിണ റെയില്‍വേയില്‍ അവസരം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മെഡിക്കല്‍,പാരാമെഡിക്കല്‍ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ്-19 രോഗബാധയെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനായി പാലക്കാട് ഡിവിഷണല്‍ , ഷോര്‍ണൂര്‍ സബ്ഡിവിഷണല്‍ എന്നീ റെയില്‍വേ ഹോസ്പിറ്റലിലെ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്,ലാബ് ടെക്നീഷ്യന്‍, റേഡിയോഗ്രാഫര്‍, ഡയാലിസിസ് ടെക്നീഷ്യന്‍,ഹോസ്പിറ്റല്‍ അറ്റന്റഡ്, ഹൗസ്കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.142 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ മുഖനേയുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്..മൂന്നുമാസത്തെ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. à´—ൂഗിള്‍ ഫോമിന്റെ രൂപത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഐഡന്റിറ്റി കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്കാന്‍ ചെയ്ത് srdpopgt@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക :sr.indianrailways.gov.in, http://bit.ly/2GSTsC7, http://rebrand.ly/pgtഅപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രില്‍ 24അഭിമുഖത്തീയതി: ഡോക്ടര്‍മാരുടെ തസ്തികയിലേക്ക്- ഏപ്രില്‍ 27
നഴ്സിങ് സ്റ്റാഫ്- ഏപ്രില്‍ 28
ലാബ് ടെക്നീഷ്യന്‍, റേഡിയോ ഗ്രാഫര്‍, ഡയാലിസിസ് ടെക്നീഷ്യന്‍- ഏപ്രില്‍ 29
ഹോസ്പിറ്റല്‍ അറ്റന്റഡ്, ഹൗസ് കീപ്പിങ് അസിസ്റ്റന്റ്- ഏപ്രില്‍ 30

Related News