Loading ...

Home Gulf

കൊവിഡ് ; ഖത്തറിന്റെ ആരോഗ്യ മേഖല സുശക്തമെന്ന്‌ വിദേശകാര്യ സഹമന്ത്രിലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ഖാദര്‍

ദോഹ: കഴിഞ്ഞദിവസം ഖത്തറില്‍ ഒരാള്‍ കൂടി കൊവിഡ് മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 9 ആയി. 56 വയസ്സുള്ള പ്രവാസിയാണ് കഴിഞ്ഞദിവസം മരിച്ചത്. മറ്റ് അസുഖങ്ങളുണ്ടായിരുന്നയാള്‍ക്ക് കൊവിഡ് ബാധയെ തുടര്‍ന്ന്‌ആരോഗ്യനില സങ്കീര്‍ണമായതാണ് മരണകാരണമായതെന്ന് ആരോഗ്യമന്ത്രാലയംഅറീയിച്ചു .മരിച്ചയാളുടെ ബന്ധുക്കളോട് ഖത്തര്‍ ആരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു.ഏറ്റവും ഒടുവില്‍ നടത്തിയ രോഗ നിര്‍ണ്ണയത്തില്‍ 567 പേരുടെ പരിശോധനാഫലം പോസിറ്റീവായതോടെ രാജ്യത്തെ കൊവിഡ് വാഹകരുടെ എണ്ണം 6015 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. കൊറോണ ബാധിതരുമായി സമ്ബര്‍ക്കത്തിലായതായി വ്യക്തമായതിനെ തുടര്‍ന്ന് ക്വാരന്റൈനില്‍ കഴിയുകയായിരുന്നു ഇവര്‍. à´•àµà´Ÿàµà´‚ബത്തില്‍ കൊവിഡ് പോസിറ്റീവായവരുമായി സമ്ബര്‍ക്കത്തിലായി രോഗം പിടിപെട്ട ഏതാനും സ്വദേശികളും പ്രവാസികളും പുതിയ പട്ടികയിലുണ്ട്. രാജ്യത്ത് കൊറോണ വ്യാപനം അതിന്റെ മൂര്‍ധന്യ ദശയിലാണെന്നും ഏതാനും ദിവസം ഇതു തുടരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.സമീപ ദിവസങ്ങളിലായി കോവിഡ്-19 കൂടുതലും സ്ഥിരീകരിച്ചത് ക്വാറന്റീനില്‍ കഴിയുന്നവരില്‍. രോഗബാധിതരില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. 90 ശതമാനം പേരുടെയും ആരോഗ്യനില തൃപ്തികമാണെന്ന് ഖത്തര്‍ ദുരന്തനിവാരണ സുപ്രീം കമ്മിറ്റി വക്താവും വിദേശകാര്യ സഹമന്ത്രിയുമായ ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ഖാദര്‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .വൈറസ് നിര്‍ണയത്തിനായി റാപ്പിഡ് ടെസ്റ്റാണ് നിലവില്‍ ഉപയോഗിക്കുന്നത്.അറബ് രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഖത്തറിലാണ്. ആഗോള തലത്തില്‍ കോവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്ന് ഖത്തറാണെന്നും ലുല്‍വ അല്‍ഖാദര്‍വ്യക്തമാക്കി.രോഗബാധിതരുടെ എണ്ണം വര്‍ധിച്ചാലും മുഴുവന്‍ പേര്‍ക്കും പരിചരണം നല്‍കാന്‍ രാജ്യത്തിന്റെ ആരോഗ്യ മേഖല സുശക്തമാണെന്നും അവര്‍ പറഞ്ഞു . റമദാനില്‍ കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുചേരല്‍ ഒഴിവാക്കമെന്ന് ഖത്തര്‍ ദുരന്തനിവാരണ സുപ്രീം കമ്മിറ്റി വക്താവും വിദേശകാര്യ സഹമന്ത്രിയുമായ ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ഖാദര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു .

Related News