Loading ...

Home Kerala

കൊവിഡ് ഭീതിക്കിടയിലും സംസ്ഥാനത്ത് ആറ് പുതിയ ബാറുകള്‍ക്ക് അനുമതി

തിരുവനന്തപുരം: à´•àµŠà´µà´¿à´¡àµ ഭീതിക്കിടയിലും സംസ്ഥാനത്ത് ആറ് പുതിയ ബാറുകള്‍ക്ക് അനുമതി. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട് പുതിയ ബാറുകള്‍, മലപ്പുറം പൊന്നാനിയിലും മലപ്പുറത്തുമായി രണ്ട് ബാറുകള്‍ , കണ്ണൂര്‍ - 1, തൃശൂര്‍ - 1 എന്നിങ്ങനെയാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലായാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയത്. à´²àµˆà´¸à´¨àµâ€à´¸àµ ഫീസ് അടച്ചത് ഏപ്രില്‍ മാസത്തിലാണെന്നും എക്‌സൈസ് വകുപ്പ് വിശദീകരിക്കുന്നു.മാര്‍ച്ച്‌ 10ന് ശേഷം ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്നാണ് വിശദീകരണം. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം അടക്കേണ്ട ലൈസന്‍സ് ഫീസ് കാലാവധി ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു. തൃശൂരിലെ ബാറിന് അനുമതി നല്‍കിയത് മാര്‍ച്ച്‌ പത്തിനാണ് അതിന് ശേഷം ഒരു ബാറിന് പോലും അനുമതി നല്‍കിയിട്ടില്ലെന്നാണ് വിശദീകരണം. അതും നേരത്തെ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും കൊവിഡ് കാലത്ത് ബാര്‍ ലൈസന്‍സ് അപേക്ഷകളൊന്നും പരിഗണിച്ചിട്ടില്ലെന്നും എക്‌സൈസ് വകുപ്പ് പറയുന്നു.പുതുതായി അനുവദിച്ച ബാറുകള്‍ ലോക്ക് ഡൗണ്‍ വിലക്കിന് ശേഷം തുറന്ന് പ്രവര്‍ത്തിക്കും. ത്രീ സ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാമെന്ന ഇടത് മുന്നണിയുടെ നയപരമായ നിലപാടിന്റെ തുടര്‍ച്ചയായിട്ടാണ് ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായത്.

Related News