Loading ...

Home Education

വിദ്യാഭ്യാസ വായ്പ - (Educational Loan)

എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണിത്. 

പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് സാമ്പത്തികമായി അൽപം ബുദ്ധിമുട്ട് ഉള്ളതുകൊണ്ടു മാത്രം ഉയർന്ന വിദ്യാഭ്യാസം നേടാൻ കഴിയാതെ പോകരുത്. അതിനുവേണ്ടി ഒരുക്കിയിട്ടുള്ള ഒരു സംരംഭമാണ് ബാങ്കുകളിൽ നിന്നുള്ള വിദ്യാഭ്യാസ വായ്പ - (Educational Loan). 

വിദ്യാഭ്യാസ വായ്പ ലഭിക്കാൻ വളരെ എളുപ്പമാണ്. ഏറ്റവും അടുത്തുള്ള ഏതെങ്കിലും ബാങ്കിലാണ് വിദ്യാഭ്യാസ വായ്പക്ക് വേണ്ടി അപേക്ഷിക്കേണ്ടത്. 

അംഗീകൃത പ്രൊഫഷണൽ കോഴ്സുകൾക്കാണ് വിദ്യാഭ്യാസ വായ്പ ലഭിക്കുക. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് താൻ പഠിക്കാൻ ഉദ്ദേശിക്കുന്ന പ്രൊഫഷണൽ കോഴ്സ് അംഗീകൃതമാണോ എന്ന് അന്വേഷിക്കണം. തുടർന്ന് ഏതു കോളേജിലാണോ ചേരാൻ പോകുന്നത് à´† കോളേജിൽ നിന്നും ചേരുന്ന കോഴ്സിനെക്കുറിച്ചും അതിന്റെ ഫീസിനെക്കുറിച്ചും മറ്റുമുള്ള വിശദ വിവരങ്ങൾ വാങ്ങിക്കുക. അത് ബാങ്കിൽ കൊടുക്കാനുള്ളതാണ്. 

കോഴ്സ് ഫീസിനു പുറമേ ഹോസ്റ്റൽ ഫീസ്‌, പരീക്ഷാ ഫീസ്‌, ലൈബ്രറി ഫീസ്‌, ലബോറട്ടറി ഫീസ്‌, പുസ്തകം വാങ്ങാനുള്ള ചെലവ്, ലാപ്ടോപ് വാങ്ങാനുള്ള ചെലവ് തുടങ്ങിയ പഠനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇതിൽ പെടും. എന്നാൽ à´ˆ ചെലവുകൾ എല്ലാം കൂടി ലോണ്‍ സംഖ്യയുടെ 20 - 25% - ൽ കൂടാൻ പാടില്ല. 

ഈട് അഥവാ സെക്യൂരിറ്റി
**********************************

4 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭിക്കാൻ ഈട് അഥവാ സെക്യൂരിറ്റി ഒന്നുംതന്നെ കൊടുക്കേണ്ടതില്ല. വിദ്യാർഥിയും രക്ഷിതാവും സമ്മതപത്രം ഒപ്പിട്ടു കൊടുത്താൽ മാത്രം മതി. 4 ലക്ഷത്തിനു മേലെയാണെങ്കിൽ വീടിന്റെ ആധാരം തുടങ്ങിയ വസ്തുക്കൾ ഈട് നൽകേണ്ടി വരും. 

സാധാരണ 7.50 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ പഠിക്കാൻ വേണ്ടി വായ്പ കൊടുക്കുക. വിദേശത്ത് പഠിക്കാനാണെങ്കിൽ 15 ലക്ഷം രൂപ വരെ ലഭിക്കാം. à´šà´¿à´² ബാങ്കുകൾ അതിൽ കൂടുതലും കൊടുക്കുന്നുണ്ട്. 

ലോണ്‍ സംഖ്യ ബാങ്ക് നേരിട്ട് കോളേജിലേക്ക് കൊടുക്കുകയേയുള്ളൂ. അല്ലാതെ ലോണ്‍ എടുക്കുന്നവർക്ക് കൈയ്യിൽ കൊടുക്കില്ല.

തിരിച്ചടവ് - Repayment
******************************

പഠിപ്പ് കഴിഞ്ഞ് ഒരു വർഷമോ ജോലി ലഭിച്ച് 6 മാസമോ ഏതാണ് ആദ്യം വരുന്നതെങ്കിൽ അന്നു മുതലാണ് തിരിച്ചടവ് തുടങ്ങുക. വിദ്യാഭ്യാസ വായ്പയുടെ ഇപ്പോഴത്തെ പലിശ നിരക്ക് 13.50 ശതമാനം ആണെന്ന് തോന്നുന്നു. അതും diminishing rate ആണ്. അതായത് വായ്പ തിരിച്ചടക്കുന്നതനുസരിച്ച് ബാക്കിയുള്ള സംഖ്യക്ക് മാത്രമേ പലിശ കണക്കാക്കുകയുള്ളൂ. എത്രയും വേഗം അടച്ചു തീർത്താൽ അത്രയും കുറച്ചു പലിശയേ കൊടുക്കേണ്ടതുള്ളൂ എന്നർത്ഥം. 10 മുതൽ 15 വർഷം വരെയാണ് തിരിച്ചടവ് കാലാവധി.

പെണ്‍കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ വായ്പകൾക്ക് അര ശതമാനം മുതൽ ഒരു ശതമാനം വരെ ചില ബാങ്കുകൾ പലിശയിളവ്‌ നൽകുന്നുണ്ട്.

പ്രത്യേകം ശ്രദ്ധിക്കുക : അനുവദിക്കുന്ന ലോണ്‍ സംഖ്യ, പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, .... തുടങ്ങിയവയെല്ലാം ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കാം.

വായ്പ കിട്ടാതിരിക്കുമോ? - Rejection of loan application
***********************************************************************

സാധാരണ ഗതിയിൽ വിദ്യാഭ്യാസ വായ്പ അർഹതപ്പെട്ട എല്ലാവർക്കും അനുവദിക്കേണ്ടതാണ്. എന്നാൽ ചില ബാങ്ക് ഉദ്യോഗസ്ഥർ അവരുടെ റിസ്ക്‌ ഒഴിവാക്കാൻ വേണ്ടി ചില അപേക്ഷകരെ ഒഴിവാക്കാൻ ശ്രമിക്കാം. അറിവും ലോക വിവരവും ഇല്ലാത്ത പാവങ്ങൾ ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് തിരിച്ചു പോകാം. എന്നാൽ ഇനി മുതൽ അങ്ങനെ തിരിച്ചു പോകേണ്ടതില്ല - തിരിച്ചു പോകരുത്.

എന്തുകൊണ്ടാണ് തനിക്ക് വായ്പ അനുവദിക്കാത്തത് എന്ന് ബാങ്ക് മാനേജരോട് ചോദിക്കുക. ചോദിച്ചാൽ മാത്രം പോരാ, അക്കാര്യം തന്റെ അപേക്ഷയിൽ എഴുതി തരാനും പറയണം. അങ്ങനെ എഴുതിക്കിട്ടിയാൽ പിന്നീട് ചെയ്യേണ്ടത് അക്കാര്യം à´† ബാങ്കിന്റെ മുകളിലുള്ള സോണൽ ഓഫീസിലേക്കോ സർക്കിൾ ഓഫീസിലേക്കോ റീജ്യണൽ ഓഫീസിലേക്കോ … പരാതി കൊടുക്കുക. പരാതി കൊടുക്കാനുള്ള നമ്പരും മറ്റും എല്ലാ ബാങ്കിലും എഴുതിവെച്ചിട്ടുണ്ടാവും. 

പരാതി കൊടുക്കാൻ ഒരിക്കലും ഭയക്കേണ്ടതില്ല. ആദ്യം à´ˆ ഭയം എന്ന വികാരം ഒഴിവാക്കുക. അപ്പോൾ തന്നെ കുറെയൊക്കെ കാര്യങ്ങൾ നേടാൻ കഴിയും. 

പരാതി ലഭിച്ചാലുടനെ മുകളിൽ നിന്ന് അന്വേഷണം ഉണ്ടാവും. അപേക്ഷ അർഹതപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടാൽ തീർച്ചയായും വായ്പ അനുവദിക്കും. സംശയമില്ല. 

മുകളിൽ ഉള്ളവരിൽ നിന്നും ഉദ്ദേശിച്ച പ്രതികരണം ഉണ്ടായില്ലെങ്കിൽ വീണ്ടും ആ ബാങ്കിന്റെ ചെയർമാനും അതും കഴിഞ്ഞ് റിസർവ് ബാങ്കിലേക്കും പരാതി കൊടുക്കാവുന്നതാണ്. ഏറ്റവും ഒടുവിൽ കോടതിയേയും സമീപിക്കാം. പരാതി കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒന്നുമാത്രം - നമ്മുടെ പരാതി ശരിയായിട്ടുള്ളതാണ് എന്നും നമ്മൾ ലോണിന് അർഹതപ്പെട്ട വ്യക്തി തന്നെയാണെന്നും ഉറപ്പു വരുത്തണം.

സ്നേഹിതരേ, ഇനി മുതലെങ്കിലും പഠിക്കാൻ പണമില്ല എന്ന് പറഞ്ഞ് ഒരു വിദ്യാർഥിയും നിരാശപ്പെടരുത്‌ എന്ന് ആഗ്രഹിക്കുന്നു. അതിനു വേണ്ടിയാണ് ഇക്കാര്യം അറിയിക്കുന്നത്.

ഒരു കാര്യം പ്രത്യേകം അറിയിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു ബാങ്ക് ഉദ്യോഗസ്ഥനല്ല. എന്റെ നല്ല സുഹൃത്തുക്കളായ ബാങ്ക് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞതും ബാങ്കുകളുടെ വെബ്‌ സൈറ്റിൽ തിരഞ്ഞു കണ്ടെത്തിയതുമായ വിവരങ്ങളാണ് ഞാനിവിടെ പങ്കു വെക്കുന്നത്. 

മേൽപ്പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും തിരുത്തലുകളോ അല്ലെങ്കിൽ കൂടുതൽ വിവരങ്ങളോ ഉണ്ടെങ്കിൽ അറിവുള്ളവർ ദയവായി പങ്കുവെക്കുമല്ലോ. അങ്ങനെ പൊതുജനങ്ങളെ അറിവും വിവരവും ഉള്ളവരാക്കാം. നല്ലൊരു നാളേക്കു വേണ്ടി നമുക്ക് കൈകോർക്കാം. 

ദയവായി ഈ സന്ദേശം കോപ്പിയടിച്ച് സ്വന്തം പേരിൽ പോസ്റ്റ്‌ ചെയ്യാതെ മാന്യമായി ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ.

ഏവർക്കും നല്ലതുവരട്ടെ എന്ന് ആശംസിക്കുന്നു.

സസ്നേഹം

പോൾസണ്‍ പാവറട്ടി 
00971 50 5490334

Related News