Loading ...

Home sports

നാല് മാസത്തെ വേതനം ഉപേക്ഷിച്ചു; കൈയ്യടി നേടി റോമ താരങ്ങളും പരിശീലകനും

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഇറ്റാലിയന്‍ ക്ലബ് à´Ž.എസ്.റോമയെ സഹായിക്കാന്‍ താരങ്ങളും പരിശീലകന്‍ പൗളോ ഫോന്‍സേകയും. നാല് മാസത്തെ വേതനമാണ് ക്ലബ് ഫസ്റ്റ് ടീം താരങ്ങളും പരിശീലകനും വേണ്ടെന്നുവച്ചത്. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.മാര്‍ച്ച്‌ ആദ്യം മുതല്‍ തന്നെ സെരി à´Ž മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ സൂപ്പര്‍ ക്ലബുകളടക്കം എല്ലാവരും തന്നെ സാമ്ബത്തിക പ്രതിസന്ധി നേരിടുന്നത്. à´ˆ സാഹചര്യത്തിലാണ് മാര്‍ച്ച്‌, ഏപ്രില്‍,മെയ്,ജൂണ്‍ എന്നീ മാസങ്ങളിലെ വേതനം വേണ്ട എന്ന തീരുമാനം റോമ താരങ്ങളും പരിശീലകനും എടുത്തത്. നേരത്തെ തന്നെ യൂറോപ്പിലെ പല ക്ലബുകളിലും താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറച്ചിരുന്നു. à´¤àµà´Ÿà´°àµâ€à´¨àµà´¨à´¾à´£à´¿à´ªàµà´ªàµ‹à´³àµâ€ റോമയുടെ വന്‍ പ്രഖ്യാപനവും.കൊറോണ വൈറസ് ഏറ്റവും ​ഗുരുതരമായി ബാധിച്ച നാടുകളിലൊന്നാണ് ഇറ്റലി. നിലവില്‍ അനിശ്ചിതകാലത്തേക്ക് ലീ​ഗ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം തന്നെ മെയ് ആദ്യവാരം മുതല്‍ ക്ലബുകള്‍ പരിശീലനം തുടങ്ങുമെന്നും à´šà´¿à´² റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

Related News