Loading ...

Home International

വിദേശ നിക്ഷേപ നിയന്ത്രണം: ഇന്ത്യക്കെതിരെ ചൈന രംഗത്ത്

വിദേശ നിക്ഷേപ നിയമത്തില്‍ ഇന്ത്യ മാറ്റം കൊണ്ടതിനെതിരെ ചൈന രംഗത്ത്. ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ ലംഘിച്ചാണ് വിദേശ നിക്ഷേപത്തില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍കൊണ്ടുവന്നതെന്ന് ചൈനയുടെ ആരോപണം.ചൈനീസ് നിക്ഷേപകര്‍ക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വളരെ വ്യക്തമാകണെന്നും ചൈനീസ് എംബസി വക്താവ് ജി റോങ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.ലോകമാകെ കോവിഡ് വ്യാപിച്ചതിന്റെ പശ്ചാത്തലുണ്ടായ സാമ്ബത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളില്‍പലതും കുറഞ്ഞവിലക്ക് ലഭ്യമായിരുന്നു. ഇതുമുതലെടുത്ത് ചൈന ഉള്‍പ്പടെയുള്ള അയല്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ കമ്ബനികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി.ഇതേതുടര്‍ന്ന്, ചൈനയില്‍നിന്നുള്ള കൂടുതല്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതിവേണമെന്ന നിബന്ധനയാണ് ഇന്ത്യ കൊണ്ടുവന്നത്. അതേസമയം, വിദേശ നിക്ഷേപം സംബന്ധിച്ച്‌ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടുമില്ല. മുന്‍കരുതലെടുത്തതാണ് ചൈനയെ ഇന്ത്യക്കെതിരെ രംഗത്തുവരാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.16 ചൈനീസ് പോര്‍ട്ട് ഫോളിയോ നിക്ഷേപക സ്ഥാപനങ്ങള്‍ മുന്‍നിര ഓഹരികളില്‍ ഈയിടെ 1.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്ബനികളാണ് രാജ്യത്തെ വിപണിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയത്.

Related News