Loading ...

Home National

കൊവിഡ്: ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 540 കടന്നു

കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്ത് മരിച്ചവരുടെ എണ്ണം 543 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 36 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1553 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 17,265 ആയി.ഡല്‍ഹിയില്‍ പോസിറ്റീവ് ബാധിതരുടെ എണ്ണം 2000 കടന്നു. രാജസ്ഥാനില്‍ പോസിറ്റീവ് ബാധിതരുടെ എണ്ണം 1500ലേക്ക് അടുക്കുകയാണ്. രാജ്യത്തെ കൊവിഡ് പരിശോധനയുടെ എണ്ണം നാല് ലക്ഷം കടന്നു. ഇന്നലെ മാത്രം 27,824 പേരുടെ സാമ്ബിളുകളാണ് പരിശോധിച്ചത്.അതേസമയം, രാജ്യത്ത് അതീവ ജാഗ്രത തുടരുമ്ബോഴും ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. à´°à´¾à´œà´¸àµà´¥à´¾à´¨àµâ€, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. വ്യാവസായിക മേഖലയിലാണ് ഇളവുകള്‍ ഏറെയും. കേരളത്തിലെ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വരും. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.അതേസമയം, കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേരളം ഇളവ് പ്രഖ്യാപിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടത് കേന്ദ്രത്തെ അറിയിച്ചുകൊണ്ടാണെന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി ടോം ജോസ്.

Related News