Loading ...

Home Education

പരീക്ഷകള്‍ മെയ് 11ന് തുടങ്ങാം; സാധ്യത തേടാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: à´¸à´°àµâ€à´µà´•à´²à´¾à´¶à´¾à´² പരീക്ഷകള്‍ മെയ് 11-ാം തിയതി മുതല്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. പരീക്ഷ നടത്താനുള്ള സാധ്യതകള്‍ തേടാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കി.പരീക്ഷ നടത്തിപ്പില്‍ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പരീക്ഷയെക്കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 20-ാം തിയതി മുതല്‍ അരംഭിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാലേഷ്വന്‍ ആണ് നിര്‍ദേശിച്ചിരിക്കുന്നത്.അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ആസൂത്രണ ബോര്‍ഡ് à´…à´‚à´—à´‚ ബി ഇക്ബാല്‍ ചെയര്‍മാനായുള്ള സമിതിയില്‍ എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവര്‍ അം​ഗങ്ങളാണ്.

Related News