Loading ...

Home health

കോവിഡ് രോഗം ഭേദമായവരില്‍ വീണ്ടും വൈറസ് ബാധ വരില്ലെന്നതിന് തെളിവില്ല; ലോകാരോഗ്യ സംഘടന

ജെനീവ: കോവിഡ് രോഗം ഭേദമായവരില്‍ വീണ്ടും വൈറസ് ബാധ വരില്ലെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. നിരവധി രാജ്യങ്ങള്‍ രോഗം ഭേദമായവരില്‍ നിന്നുള്ള ആന്റിബോഡി വേര്‍തിരിച്ച്‌ ചികിത്സക്കായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതര്‍ എത്തിയിരിക്കുന്നത്.രോഗം ഒരിക്കല്‍ വന്നവര്‍ക്ക് അത് വീണ്ടും വരില്ല എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ എപ്പിഡെമോളജിസ്റ്റുകള്‍ പറയുന്നത്. രോഗത്തിനെതിരെ ശരീരം സ്വാഭാവിക പ്രതിരോധം ആര്‍ജിക്കുന്നുണ്ടോയെന്നറിയാനായി സെറോളജി പരിശോധനകള്‍ നടത്താനാണ് വിവിധ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. ശരീരം വൈറസിനെതിരെ ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് അറിയുന്നതിന് വേണ്ടിയാണ് പരിശോധന.എന്നാല്‍ ഈ പരിശോധനകളില്‍ കൂടി വ്യക്തികള്‍ രോഗത്തിനെതിരെ പ്രതിരോധം നേടിയെന്നോ രോഗം അവരില്‍ വീണ്ടും ബാധിക്കാതിരിക്കുമോയെന്നും കണ്ടെത്താനാകില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ എപിഡമോളജിസ്റ്റായ ഡോ. മരിയ വാന്‍ കെര്‍ഖോവ് പറയുന്നത്.

Related News