Loading ...

Home USA

അമേരിക്കയില്‍ കോവിഡ്‌ ബാധിതര്‍ ഏഴ്‌ ലക്ഷം കടന്നു; 36,773 മരണം

വാഷിങ്ടൺ : അമേരിക്കയില് കോവിഡ്- 19 വൈറസ് 700,000 കടന്നതായി ജോണ്സ് ഹോപ്കിന്സ് സര്വകലാശാലയുടെ ഏറ്റവും പുതിയ റിപ്പോര്ട്ട്. ബാള്ട്ടിമോര് ആസ്ഥാനമായുള്ള സര്വ്വകലാശാലയുടെ കണക്കനുസരിച്ച്‌ ലോകത്ത് ഏറ്റവുമധികം കോവിഡ്-19 കേസുകളും മരണങ്ങളും നടന്ന രാജ്യം അമേരിക്കയാണ്. 700,282 സ്ഥിരീകരിച്ച കേസുകളും 36,773 മരണങ്ങളുമാണ് ഇവിടെ റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 3,856 മരണങ്ങളുടെ വര്ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. à´ˆ ആഴ്ച ന്യൂയോര്ക്ക് സിറ്റിയില് മാത്രം 3,778 മരണങ്ങളാണ് നടന്നത്. യുഎസ് സെന്റര് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് റിപ്പോര്ട്ട് പ്രകാരം വെള്ളിയാഴ്ച രാത്രി വരെ 33,049 പേര് മരിച്ചു. à´‡à´¤à´¿à´²àµ 4,226 വൈറസ് ബാധിത മരണങ്ങളും ഉള്പ്പെടുന്നു.

കൊറോണ വൈറസ് പാന്ഡെമിക്കില് അമേരിക്കയിലാണ് ലോകത്ത് ഏറ്റവുമധികം പേര് മരണമടഞ്ഞത്. ഇറ്റലിയില് 22,745 മരണങ്ങളാണ് നടന്നത്. സ്പെയിനില് 19,478 മരണങ്ങളും ഫ്രാന്സില് 18,681 മരണങ്ങളും രേഖപ്പെടുത്തി.

Related News