Loading ...

Home National

മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്; 12പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു

മുംബൈ: à´®àµà´‚ബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് കൂട്ടത്തോടെ കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ വോക്കാര്‍ഡ് ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 15 മലയാളി നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ചൊവ്വാഴ്ച ആറ് നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ അന്‍പതിന് പുറത്ത് മലയാളി നഴ്‌സുമാര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.മഹാരാഷ്ട്രയില്‍ 3202 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 295 പേര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായപ്പോള്‍ 194 പേര്‍ മരിച്ചു. ഇവിടെ 24 മണിക്കൂറിന് ഇടയില്‍ 284 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. à´à´´àµ പേരാണ് ഇന്നലെ മരിച്ചത്. 438 തീവ്രബാധിത മേഖലകളാണ് മുംബൈയില്‍ മാത്രമുള്ളത്.

Related News