Loading ...

Home International

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1,45, 500 കടന്നു

വാഷിങ്‌ടണ്‍: à´²àµ‹à´•à´¤àµà´¤àµ† കോവിഡ്‌ 19 ബാധിതരുടെ എണ്ണം 2,182,197. 145, 521 പേര്‍ക്ക്‌ ഇതുവരെ ജീവന്‍ നഷ്ടമായി. 547,295 പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രോഗമുക്തി നേടി. ലോകത്തെ മിക്ക രാജ്യങ്ങളിലും കോവിഡ്‌ 19നെ തുടര്‍ന്നുള്ള മരണ നിരക്ക്‌ കുറയുകയാണെങ്കിലും അമേരിക്കയില്‍ സ്ഥിതി ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

24 മണിക്കൂറിന്‌ ഇടയില്‍ എണ്ണൂറിലധികം മരണം റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ ബ്രിട്ടന്‍ ലോക്ക്‌ഡൗണ്‍ നീട്ടി. ബ്രിട്ടനില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. മരണ സംഖ്യ 13,729. ബ്രിട്ടനില്‍ ഇപ്പോള്‍ ലോക്ക്‌ഡൗണ്‍ പിന്‍വലിച്ചാല്‍ അത്‌ ദോഷകരമായി ബാധിക്കുമെന്ന്‌ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്‌ റാബ്‌ പറഞ്ഞു. à´°à´£àµà´Ÿà´¿à´²à´§à´¿à´•à´‚ പേര്‍ കൂടി ചേരുന്നതും ബ്രിട്ടന്‍ നിരോധിച്ചിട്ടുണ്ട്‌.

ബ്രിട്ടനില്‍ 1600 പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ്‌ റിപ്പോര്‍ട്ട്‌. വൃദ്ധ സദനങ്ങളിലടക്കം രോഗം പടര്‍ന്നു പിടിച്ചിട്ടുണ്ട്‌. ബ്രിട്ടന്‍ നാഷണല്‍ ഹെല്‍്‌ത്ത്‌ സര്‍വീസില്‍ ജോലി ചെയ്യുന്ന 27 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചതും ആശങ്ക ഉയര്‍ത്തുന്നു. രോഗവ്യാപനം തടയാന്‍ ബ്രിട്ടന്‌ സാധിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇറ്റലിയില്‍ 22,170 പേര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 24 മണിക്കൂറിന്‌ ഇടയില്‍ 525 പേരാണ്‌ ഇവിടെ മരിച്ചത്‌. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ മരണ നിരക്കില്‍ കുറവുണ്ട്‌. സ്‌പെയ്‌നിലെ മരണ നിരക്ക്‌ 19,315 ആയി. 24 മണിക്കൂറിന്‌ ഇടയില്‍ 503 പേര്‍ക്ക്‌ ജീവന്‍ നഷ്ടമായി.

1.37 ലക്ഷം പേര്‍ക്ക്‌ കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ജര്‍മനിയില്‍ മരണ സംഖ്യ നാലായിരം കടന്നു. ഇറാനിലും ബെല്‍ജിയത്തിലും മരണ സംഖ്യ അയ്യായിരത്തിന്‌ അടുത്തേക്ക്‌ എത്തി. അമേരിക്ക ഒഴികെയുള്ള മറ്റ്‌ രാജ്യങ്ങളില്‍ മരണ നിരക്ക്‌ ആയിരത്തില്‍ താഴെയാണ്‌.

Related News