Loading ...

Home Kerala

വിദേശ നിയമത്തെ അടിസ്ഥാനമാക്കി ഇവിടെ കരാര്‍ ഉണ്ടാക്കാനാവുമോ? സ്പ്രിംഗ്ലര്‍ കരാര്‍ ആരോപണം കടുപ്പിച്ച്‌ പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദം ക​ടു​പ്പി​ച്ച്‌ പ്ര​തി​പ​ക്ഷം. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​രി​ല്‍ നാ​ട്ടി​ലെ സു​പ്ര​ധാ​ന​മാ​യ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ളാ​ണ് വി​ദേ​ശ ക​ന്പ​നി​ക്ക് കൈ​മാ​റാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ന്ന​തെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. ക​രാ​ര്‍ ത​യാ​റാ​ക്കേ​ണ്ട​ത് നി​യ​മ​വ​കു​പ്പാ​ണ്. ബ​ന്ധ​പ്പെ​ട്ട ഒ​രു വ​കു​പ്പും ക​രാ​ര്‍ ക​ണ്ടി​ട്ടി​ല്ലെ​ന്നും ക​രാ​റി​ലെ ദു​രൂ​ഹ​ത ബാ​ക്കി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്പ്രി​ങ്ക്ള​ര്‍ ഇ​ട​പാ​ടി​ല്‍ സ​ര്‍​വ​ത്ര ദു​രൂ​ഹ​ത​യാ​ണ്. വി​ദേ​ശ നി​യ​മ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു സം​സ്ഥാ​ന​ത്തി​ന് ക​രാ​ര്‍ ഉ​ണ്ടാ​ക്കാ​നാ​കു​മോ എ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി ചോ​ദി​ച്ചു. à´ªàµà´°â€‹à´¤à´¿â€‹à´ªâ€‹à´•àµà´· നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്പോ​ള്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ ഫ​യ​ല്‍ ഒ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ല്‍ ഇല്ലെന്നത് ദു​രൂ​ഹ​ത കൂ​ട്ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്പ്രി​ങ്ക്ള​ര്‍ സം​ബ​ന്ധി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ്യ​മാ​യി​ട്ടി​ല്ല. സം​ശ​യ​ങ്ങ​ള്‍ എ​ല്ലാം ബാ​ക്കി​യാ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News