Loading ...

Home Kerala

പ്ര​വാ​സി​ക​ളെ ഉ​ട​ന്‍ മ​ട​ക്കി​ക്കൊ​ണ്ടു​വ​രി​ല്ല; ഹൈ​ക്കോ​ട​തി​യി​ല്‍ കേ​ന്ദ്രം

കൊച്ചി: പ്ര​വാ​സി​ക​ളെ ഉ​ട​ന്‍ നാ​ട്ടി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം. ഹൈ​ക്കോ​ട​തി​യി​ലാ​ണ് കേ​ന്ദ്രം നി​ല​പാ​ട് അ​റി​യി​ച്ച​ത്. പ്ര​വാ​സി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി കേ​ന്ദ്ര​ത്തോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു. ദു​ബാ​യ് കെ​എം​സി​സി ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ഇ​തി​ന് പി​ന്നാ​ലെ പ്ര​വാ​സി​ക​ളെ കൊ​ണ്ടു​വ​രി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും വ്യക്തമാക്കി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ടു​ത്തു​ചാ​ടി ന​ട​പ​ടി എ​ടു​ക്കി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ബ​ലി​കൊ​ടു​ത്ത് പ്ര​വാ​സി​ക​ളെ എ​ത്തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. à´«àµ‡â€‹à´¸àµà´¬àµâ€‹à´•àµà´•à´¿â€‹à´²àµâ€ കൂ​ടി​യാ​ണ് മു​ര​ളീ​ധ​ര​ന്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു​വ​രു​ന്ന​ത് വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് അ​വ​രെ ത​ള്ളി​വി​ടു​മെ​ന്നും ഇ​ത് അ​റി​യാ​വു​ന്ന​ത് കൊ​ണ്ടാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ടു​ത്ത് ചാ​ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Related News